Latest News

നാടന്‍ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി വിവാഹാഘോഷം മരണാനന്തരചടങ്ങായി

മസ്‌കറ്റ്: നാടന്‍ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി അതിഥി മരിച്ചതിനെത്തുടര്‍ന്ന് വിവാഹാഘോഷം മരണാനന്തരചടങ്ങായി. മാവല്‍ പ്രവിശ്യയിലെ വാഡി ബാനി ഖറൗസിലെ അലിയാ ഗ്രാമമാണ് ദുരന്തത്തിന് സാക്ഷ്യം വഹിച്ചത്.

വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ അതിഥികളില്‍ ഒരാള്‍ തോക്കുപയോഗിച്ച് ആഘോഷിക്കാന്‍ നടത്തിയ വെടിവെപ്പാണ് ദുരന്തമായത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആദ്യം ആസ്പത്രിയിലേക്ക് കൊണ്ടുപോകുകയും അവിടെ വെച്ച് മരണമടയുകയുമായിരുന്നു. 

തുടര്‍ച്ചയായി മുകളിലേക്ക് വെടിയുതിര്‍ത്തതിനെത്തുടര്‍ന്ന് തോക്ക് ചൂടാകുകയും സ്റ്റീല്‍ ഭാഗം പൊട്ടിത്തെറിക്കുകയുമായിരുന്നു. തകര്‍ന്ന ലോഹഭാഗം ഇരയായ വ്യക്തിയുടെ കഴുത്തില്‍ തറച്ച് ഞരമ്പിന് കേടുപറ്റി രക്തസ്രാവം ഉണ്ടാകുകയായിരുന്നെന്ന് സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നു. സാരമായി പരിക്കേറ്റ ഇയാളെ റുഷ്താഖ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ചയോടെ മരിച്ചു.

ഇത്തരം പല കേസുകളും ശ്രദ്ധയില്‍പെട്ട സാഹചര്യത്തില്‍ വിവാഹം പോലുള്ള ആഘോഷങ്ങളില്‍ പരമ്പരാഗത തോക്കുകള്‍ ഉപയോഗിക്കരുതെന്ന് മുമ്പ് പല തവണ റോയല്‍ ഒമാന്‍ പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു എന്നിട്ടും പലരും നിയമലംഘനം തുടരുകയാണ്. ഇത്തരം ആയുധങ്ങള്‍ ഉപയോഗിക്കുന്നതിനെത്തുടര്‍ന്ന് ഈ വര്‍ഷം രണ്ടു പേരാണ് മരിച്ചത്.

രാജകീയ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്യാതെ ഇത്തരം ആയുധങ്ങള്‍ ആരെങ്കിലും കൈവശം വെച്ചാല്‍ അത് റോയല്‍ ഒമാന്‍ പോലീസിന് നിയമപരമായി പിടിച്ചെടുക്കാമെന്നാണ് നിയമം. ഇക്കാര്യത്തിനായി വീടുകളില്‍ റെയ്ഡ് നടത്താനും അവര്‍ക്ക് അധികാരമുണ്ട്. റോയല്‍ ഒമാന്‍ പോലീസിന്റെ മതിയായ ലൈസന്‍സ് കൂടാതെ പരമ്പരാഗത തോക്കുകളോ അത്തരത്തിലുള്ള മറ്റായുധങ്ങളോ കൈവശം വെച്ച് നിയമം ലംഘിച്ചാല്‍ അവര്‍ക്ക് 100 ഒമാന്‍ റിയാല്‍ പിഴയിടാനും നിയമം അനുശാസിക്കുന്നു.

പരമ്പരാഗത തോക്കുകള്‍ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ കൂടുതല്‍ ബോധവത്കരണം ആവശ്യമുണ്ടെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. അതേസമയം കാര്യമായ നിയന്ത്രണങ്ങളൊന്നും ഇക്കാര്യത്തില്‍ ഇല്ലാത്തതിനാല്‍ കച്ചവടക്കാര്‍ക്ക് വന്‍ ലാഭം ലഭിക്കുന്ന പരമ്പരാഗത ആയുധങ്ങളുടെ വില്പന തകൃതിയായി നടക്കുകയാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Gulf, Maskat, police, marriage

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.