ന്യൂഡല്‍ഹി: പ്രസവ ശസ്ത്രക്രിയയ്‌ക്കൊടുവില്‍ യുവതിയുടെ ശരീരത്തില്‍ സൂചി വച്ചു മറന്ന സ്വകാര്യ ആശുപത്രി 3.1 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതിയുടെ വിധി.
ന്യൂഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് സിസേറിയന് ശേഷം തുന്നിക്കെട്ടിയപ്പോള്‍ സൂചി ഗര്‍ഭപ്രാത്രത്തിനുള്ളില്‍ വച്ചു മറന്നത്. ഇതേത്തുടര്‍ന്ന് യുവതിക്ക് സഹിക്കാന്‍ വയ്യാത്ത വേദനയാണ് അനുഭവപ്പെട്ടത്. ഇതിനുപുറമേ അമിത രക്തസ്രാവത്തിനും സംഭവം കാരണമായതായി കോടതി ചൂണ്ടിക്കാട്ടി.
ഡല്‍ഹിയിലെ റോഹ്തക് റോഡില്‍ സ്ഥിതി ചെയ്യുന്ന ശ്രീജവാന്‍ ആശുപത്രിക്കെതിരേയാണ് കോടതി വിധി. റൂബിന എന്ന യുവതി നല്‍കിയ പരാതിയിലാണ് നടപടി. യുവതിയും കുടുംബവും അനുഭവിച്ച മനോവേദന കൂടി കണക്കിലെടുത്താണ് കോടതി നഷ്ടപരിഹാരം വിധിച്ചത്. മൂന്നു ലക്ഷം രൂപ നഷ്ടപരിഹാരവും പതിനായിരം രൂപ കോടതിച്ചെലവുമാണ് കോടതി വിധിച്ചിച്ചത്. മനഃപ്പൂര്‍വം ചെയ്തതായിരുന്നില്ലെന്നാണ് ആശുപത്രി വാദിച്ചത്.
വയറിന്റെ ഭാഗത്ത് നീരുണ്ടായിരുന്നതും രക്തസ്രാവമുണ്ടായതിനെ തുടര്‍ന്നും അബദ്ധത്തില്‍ സൂചി ചര്‍മ്മത്തിലുള്ളില്‍ കയറുകയായിരുന്നുവെന്ന ആശുപത്രിയുടെ വാദം കോടതി അംഗീകരിച്ചില്ല. ഡല്‍ഹി മെഡിക്കല്‍ കൗണ്‍സില്‍ ആശുപത്രിക്കും ഡോക്ടര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയതിന്റെ രേഖകളും ഹാജരാക്കിയിരുന്നു. എന്നാല്‍ ഉത്തരവാദിത്വത്തില്‍നിന്ന് ആശുപത്രിക്ക് ഒഴിഞ്ഞു മാറാന്‍ കഴിയില്ലെന്ന് കോടതി വിധിക്കുകയായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment