കോട്ടയം: ഉമ്മന്‍ ചാണ്ടി തീക്കൊള്ളി കൊണ്ട് തലചൊറിയുകയാണെന്ന് ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജ്. ഇരാറ്റുപേട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മന്‍ ചാണ്ടിക്കും ആന്റോ ആന്റണിക്കും ജയ് വിളിക്കുന്ന ചില 'ചന്തകളാണ്' തനിക്കെതിരേ മുദ്രാവാക്യം വിളിച്ചത്. ആന്റോ ആന്റണി നേരിട്ട് യോഗം വിളിച്ചാണ് തനിക്കെതിരേ പ്രവര്‍ത്തകരെ ഇളക്കി വിടാന്‍ ശ്രമിക്കുന്നത്. പല യോഗത്തിനും എത്തുന്നത് പത്തു പതിനഞ്ച് പേര്‍ മാത്രമാണെന്നും പി.സി. ജോര്‍ജ് ആരോപിച്ചു.
കോണ്‍ഗ്രസിന് ഗുണമുണ്ടാകുന്ന കാര്യമാണ് താന്‍ പറഞ്ഞിട്ടുള്ളത്. മന്ത്രിസഭയില്‍ മുഴുവന്‍ ന്യൂനപക്ഷങ്ങളാണ്. ഉമ്മന്‍ ചാണ്ടി, കെ.എം. മാണി, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ക്കിയിടല്‍ ഭുരിപക്ഷ സമുദായത്തെ പ്രതിനിധീകരിക്കുന്ന രമേശ് ചെന്നിത്തില കൂടി വന്നാല്‍ അഞ്ചു വര്‍ഷം സുഖമായി ഭരിക്കാം. നന്നായി ഭരിച്ചാല്‍ അടുത്ത തെരഞ്ഞെടുപ്പിലും വിജയിക്കാം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കഴിയാത്ത ചിലരാണ് തനിക്കെതിരേ രംഗത്തുള്ളത്. ഉമ്മന്‍ ചാണ്ടിയുടെ പോലീസിന്റെ സംരക്ഷണം തനിക്കു വേണ്ടെന്നും ജോര്‍ജ് പറഞ്ഞു.
പിസി ജോര്‍ജിനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു
താന്‍ ജനിച്ചു വളഞ്ഞ ഈരാറ്റുപേട്ടയിലാണ് തന്നെ തടഞ്ഞതെന്നും ഈരാറ്റുപേട്ടയില്‍ തന്നെ വിരട്ടാന്‍ നോക്കണ്ടെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ പേരു പറഞ്ഞ് തനിയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നത് യൂത്ത് കോണ്‍ഗ്രസ്സിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന ചന്തകളും വൃത്തികെട്ടവരുമാണെന്നും പിസി പ്രതികരിച്ചു.
കോണ്‍ഗ്രസിന് ഗുണമുണ്ടാകുന്ന കാര്യമാണ് താന്‍ പറഞ്ഞിട്ടുള്ളത്. മന്ത്രിസഭയില്‍ മുഴുവന്‍ ന്യൂനപക്ഷങ്ങളാണ്. ഉമ്മന്‍ ചാണ്ടി, കെ.എം. മാണി, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ക്കിയിടല്‍ ഭുരിപക്ഷ സമുദായത്തെ പ്രതിനിധീകരിക്കുന്ന രമേശ് ചെന്നിത്തില കൂടി വന്നാല്‍ അഞ്ചു വര്‍ഷം സുഖമായി ഭരിക്കാം. നന്നായി ഭരിച്ചാല്‍ അടുത്ത തെരഞ്ഞെടുപ്പിലും വിജയിക്കാം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കഴിയാത്ത ചിലരാണ് തനിക്കെതിരേ രംഗത്തുള്ളത്. ഉമ്മന്‍ ചാണ്ടിയുടെ പോലീസിന്റെ സംരക്ഷണം തനിക്കു വേണ്ടെന്നും ജോര്‍ജ് പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment