കൊല്‍ക്കത്ത: സഹോദരിമാരെ മാനഭംഗപ്പെടുത്താനുള്ള ശ്രമം ചെറുക്കുന്നതിനിടെ ബംഗാളില്‍ സഹോദരന്‍ വെടിയേറ്റുമരിച്ചു. ബര്‍ദ്വാന്‍ ജില്ലയിലെ ദായിന്‍ഹട്ട് എന്ന സ്ഥലത്താണ് സംഭവം. ദായന്‍ഹട്ടിലെ നാസിപൂര്‍ ആദിവാസി മേഖലയിലെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയ നാല് യുവാക്കള്‍ രണ്ട് സഹോദരിമാരെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇത് ചെറുത്ത സഹോദരനെയാണ് ഇവര്‍ വെടിവെച്ചു കൊന്നത്. യുവാവ് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.
22 കാരനായ ഗണേഷ് മര്‍മുവാണ് കൊല്ലപ്പെട്ടത്. ഒരു സ്വകാര്യ സ്ഥാപനത്തില്‍ സെക്യൂരിറ്റി ജീവനക്കാരായി ജോലി ചെയ്തുവരികയായിരുന്നു ഗണേഷ്. പ്രതികള്‍ ഒളിവിലാണ്. അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലീസ് സൂപ്രണ്ട് എസ്.എം.എച്ച്. മിര്‍സ പറഞ്ഞു.
ഗണേഷിനെ വെടിവെച്ച ശേഷം യുവതികളെ അവിടെനിന്ന് കടത്തിക്കൊണ്ടുപോകാനും പ്രതികള്‍ ശ്രമം നടത്തി. ഗണേഷിന്റെ മൃതദേഹം കാട്ട്‌വ സബ് ഡിവിഷന്‍ ആസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment