Latest News

കൈക്കൂലി: മൈക്രോമാക്‌സ് മൊബൈല്‍ കമ്പനി ഉടമകള്‍ അറസ്റ്റില്‍

ന്യുഡല്‍ഹി: മൈക്രോമാക്‌സ് മൊബൈല്‍ കമ്പനി ഉടമകളായ രാജേഷ് അഗര്‍വാളിനെയും മനീഷ് തുലിയെയും സിബിഐ അറസ്റ്റു ചെയ്തു. വസീര്‍പുര്‍ മേഖലയില്‍ ബാങ്ക്വിറ്റ് ഹാള്‍ നിര്‍മ്മിക്കുന്നതിനുള്ള അനുമതിക്കായി ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കി സ്വാധീനിച്ചതിനാണ് അറസ്റ്റ്. 

തിമര്‍പുരില്‍ നിന്ന് 30 ലക്ഷം രൂപ ക്കൈകൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥര്‍ അറസ്റ്റിലായിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥരുടെ ഓഫീസുകളിലും വീടുകളിലും സിബിഐ വ്യാപകമായി റെയ്ഡ് നടത്തിയിരുന്നു. ഒരു ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്നു 40 ലക്ഷം രൂപയും പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുണ്ട്. കോര്‍പറേഷനില്‍ എഞ്ചിനീയര്‍മാരുമായി ഇരുവരും കോഴ കച്ചവടം നടത്തിയെന്നും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ട 50 ലക്ഷം രൂപ വിലപേശലിനൊടുവില്‍ 30 ലക്ഷം രൂപയില്‍ ഉറപ്പിക്കുകയുമായിരുന്നുവെന്നും സിബിഐ വ്യക്തമാക്കി.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.