Latest News

ഒരു എരുമയുടെ വില ഇരുപത്തഞ്ച് ലക്ഷം രൂപ

ഹരിയാന: ഒരു എരുമയുടെ വില ഇരുപത്തഞ്ച് ലക്ഷം രൂപ. ആന്ധ്രാപ്രദേശിലെ ഒരു കര്‍ഷനാണ് ഇരുപത്തഞ്ച് ലക്ഷം മുടക്കി ഒരു എരുമയെ സ്വന്തമാക്കിയിരിക്കുന്നത്. മറ്റ് എരുമകളെ അപേക്ഷിച്ച് നിരവധി സവിശേഷതകളുള്ളതു കൊണ്ടാണ് വിലയിലും ഇത്ര വലിയ മാറ്റം എരുമ സ്വന്തമാക്കിയത്.

ഹരിയാനയിലെ രോഹ്ടക്ക് ജില്ലയിലെ ഒരു കര്‍ഷകനില്‍ നിന്നാണ് എരുമയെ ഇത്ര വലിയ തുക കൊടുത്ത് കര്‍ഷകനായ കപൂര്‍ സിങ്ങ് സ്വന്തമാക്കിയത്. വിരളമായി മാത്രം കാണുന്ന മുറാഹ് ഇനത്തില്‍ പെട്ട എരുമയായതിനാലാണ് ഇത്രയും വിലയെന്നാണ് വാങ്ങിയ കര്‍ഷകന്റെ അഭിപ്രായം. മാത്രമല്ല നിത്യവും 32 ലിറ്ററോളം പാലും എരുമ നല്‍കുന്നു.

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് എരുമയുടെ ഉടമസ്ഥന്‍ രണ്ട് ലക്ഷം രൂപയക്കാണ് എരുമയെ വാങ്ങിയത്.എന്നാല്‍ പിന്നീട് രണ്ട് വര്‍ഷം കൊണ്ട് ഇരുപത്തി മൂന്ന് ലക്ഷത്തോളം രൂപ എരുമ കര്‍ഷകന് സമ്പാദിച്ചു നല്‍കി. മാത്രമല്ല ഈ എരുമയെ വാങ്ങുന്നവര്‍ക്കെല്ലാം ഐശ്വര്യം വര്‍ദ്ധിക്കുന്നുണ്ടെന്നും കപൂര്‍ സിങ്ങ് പറഞ്ഞു.

സംഭവങ്ങളെയെല്ലാം തുടര്‍ന്ന് ഹരിയാന മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവരുടെ പ്രശംസകള്‍ക്കും ഈ എരുമ പാത്രമായിട്ടുണ്ട്.


Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.