കുമരകം: കോട്ടയത്തിന്റെ നാലു ചുണ്ടന്‍ വള്ളങ്ങള്‍് ശനിയാഴ്ച പുന്നമടയില്‍ മാറ്റുരയ്ക്കും. നെഹൃട്രോഫിയില്‍ മുത്തമിടാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് നാലു വള്ളങ്ങളുടേയും തുഴക്കാര്‍.
നാലു വള്ളങ്ങളും കുമരകത്തു നിന്നാണ്. ജവഹര്‍ തായങ്കരി, പായിപ്പാട്, ചെറുതന, ഇല്ലിക്കളം എന്നീ നാലു ചുണ്ടന്‍ വള്ളങ്ങളാണ് കോട്ടയത്തു നിന്ന് നെഹ്രുട്രോഫി മത്സരത്തിനെത്തുന്നത്.
കുമരകം ടൗണ്‍ ബോട്ട് ക്ലബ് ജവഹര്‍ തായങ്കരി ചുണ്ടനിലും, കുമരകം വില്ലേജ് ബോട്ട് ക്ലബ് പായിപ്പാട് ചുണ്ടനിലും, കുമരകം ബോട്ട് ക്ലബ് ചെറുതന ചുണ്ടനിലും വേമ്പനാട് ബോട്ട് ക്ലബ് ഇല്ലിക്കളം ചുണ്ടനിലും മത്സരിക്കുന്നു. പരിശീലന തുഴച്ചിലുകളില്‍ എല്ലാം ഒന്നിനൊന്നു മെച്ചപ്പെട്ട പ്രകടനാണ് കാഴ്ചവച്ചത്.

കഴിഞ്ഞ ദിവസം നാലു ചുണ്ടനുകള്‍ ഒരുമിച്ച് കുമരകം മുത്തേരിമട ആറ്റില്‍ പരിശീലന തുഴച്ചില്‍ നടത്തി. കനത്ത മഴയെ അവഗണിച്ച് നൂറുകണക്കിനാളുകളാണ് പരിശീലനം കാണാന്‍ എത്തിയത്. വള്ളകളി പ്രേമികള്‍ ആവശം പകര്‍ന്നപ്പോള്‍ നാലു ചുണ്ടന്‍ വള്ളങ്ങളും മുത്തേരി മടയില്‍ പറപറന്നു. ഒരു മത്സര വള്ളംകളി കണ്ടതിന്റെ ചാരിതാര്‍ഥ്യത്തിലാണ് നാട്ടുകാര്‍ മടങ്ങിയത്.
ജേക്കബ് ഫിലിപ്പ് പ്രസിഡന്റായ കുമരകം വില്ലേജ് ബോട്ട് ക്ലബിന്റെ പായിപ്പാട് ചുണ്ടനില്‍ 85 തുഴക്കാരാണുള്ളത്. 15 ദിവസമായി ഇവര്‍ പരിശീലനത്തിലായിരുന്നു. നെഹ്രുട്രോഫിക്ക് നാലാം തവണയാണ് ഇവര്‍ എത്തുന്നത്. കുമരകം വേമ്പനാട് ബോട്ട് ക്ലബ് നയിക്കുന്ന ഇല്ലിക്കളം ചുണ്ടന്റെ ക്യാപ്റ്റന്‍ ചുടത്തറ കുഞ്ഞുമോനാണ്. 92 തുഴക്കാരുണ്ട്. ഹാട്രിക് ഉള്‍പ്പെടെ നിരവധി തവണ കുമരകത്തിന് നെഹ്രുട്രോഫി നേടിക്കൊടുത്ത കുമരകം ബോട്ട്ക്ലബ് ചെറുതന ചുണ്ടനില്‍ 85 തുഴക്കാരുമായി ഇക്കുറി എത്തുന്നു.
കുമരകം പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.സുകേഷ് പ്രസിഡന്റായ കുമരകം ടൗണ്‍ ബോട്ട് ക്ലബ് 93 തുഴച്ചില്‍കാരുമായി ജവഹര്‍ തായങ്കരിയില്‍ എത്തുന്നു. നാലു തവണ ഇവര്‍ നെഹ്രുട്രോഫി നേടിയിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kumarakam, Punnamada, Kottayam, Nehru Trophy
No comments:
Post a Comment