തൃശൂര്‍: ട്രെയിനില്‍ നിന്ന് വീണ് പരുക്കേറ്റ് മലയാള ടെലിവിഷന്‍ അവതാരക ഗുരുതരാവസ്ഥയില്‍. കോഴിക്കോട് ചെന്നല്ലൂര്‍ സ്വദേശി ദിക്ഷയാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് ദിക്ഷയെ ഗുരുതര പരുക്കകളോടെ നെല്ലായിക്ക് സമീപത്തെ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ദിക്ഷ അബോധാവസ്ഥയിലായിരുന്നു.
പ്രദേശവാസികളാണ് ദിക്ഷയെ ആശുപത്രിയിലെത്തിച്ചത്. അതേസമയം പെണ്‍കുട്ടി ട്രെയിനില്‍ നിന്ന് എങ്ങനെയാണ് വീണതെന്ന കാര്യത്തില്‍ ദുരൂഹതയുണ്ട്. അപകടത്തിന്റെ സത്യാവസ്ഥ അന്വേഷിക്കണമെന്ന് ദിക്ഷയുടെ പിതാവ് ആവശ്യപ്പെട്ടിട്ടുണ്ട്. ചാനല്‍ അവതാരകയായ ദിക്ഷ പ്രോഗ്രാം ഷൂട്ട് കഴിഞ്ഞ് കോഴിക്കോട്ടേയ്ക്ക് മടങ്ങും വഴിയാണ് ട്രെയിനില്‍ നിന്നും വീണത്. കൊച്ചിയില്‍ നിന്നും ട്രെയിനില്‍ കയറിയ വിവരം വീട്ടില്‍ വിളിച്ചറിയിച്ചിരുന്നു.
ദിക്ഷ ട്രെയിനില്‍ നിന്നും തെറിച്ച വീണതാകാമെന്നുള്ള നിഗമനത്തിലാണ് റെയില്‍വേ പൊലീസ്. പഠനത്തോടൊപ്പം ചാനലുകളില്‍ പ്രോഗ്രാം അവതരിപ്പിക്കുകയും ചെറിയ പരസ്യചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തിരുന്ന ദിക്ഷ ഈ റൂട്ടില്‍ സ്ഥിരമായി ട്രെയിന്‍ യാത്ര നടത്താറുണ്ടെന്ന് മാതാപിതാക്കള്‍ അറിയിച്ചു.

Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment