ആലക്കോട്: മക്കളോടൊപ്പം ബൈക്കില്‍ യാത്ര ചെയ്യവെ തെങ്ങ് വീണ് വീട്ടമ്മ മരണപ്പെട്ട ദാരുണ ദുരന്തം മലയോരത്തെ അക്ഷരാര്‍ത്ഥത്തില്‍ നടുക്കി.നെല്ലിപ്പാറ തിരുകുടുംബ ദേവാലയത്തിന് സമീപത്തെ മീര(41) യുടെ ദാരുണ മരണമാണ് മലയോരത്തെ കണ്ണീരിലാഴ്ത്തിയത്. ബുധനാഴ്ച വൈകുംനേരം 4.15 ഓടെയായിരുന്നു നാടിനെ നടുക്കിയ അപകടം. ആലക്കോട് മേരിമാതാ കോളേജിലെ അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയായ മകന്‍ ഗ്രേഷ്യസിനും ആലക്കോട് എന്‍.എസ്.എസ് സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥിയായ ഇളയ മകന്‍ പ്രിന്‍സിനുമൊപ്പം ആലക്കോടുനിന്നും വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു മീരയെ മരണം തട്ടിയെടുത്തത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
വീട്ട് സാധനങ്ങള്‍ വാങ്ങാന്‍ ആലക്കോട് എത്തിയതായിരുന്നു മീര. തിരിച്ച് മൂന്നു പേരും ചേര്‍ന്ന് വീട്ടിലേക്ക് പോകുകയായിരുന്നു. ഗ്രേഷ്യസാണ് ബൈക്കോടിച്ചിരുന്നത്. മെയിന്‍ റോഡ് ഒഴിവാക്കി എളുപ്പവഴിയെന്ന നിലയില്‍ ആലക്കോട് പെരുനിലം-നെല്ലിപ്പാറ കണ്ണാടിപ്പാറ ജംഗ്ഷനിലെത്തുന്നതിന് തൊട്ടുമുമ്പായി റോഡരികിലെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ മണ്ട പോയി ഉണങ്ങി നിന്നിരുന്ന തെങ്ങ് ഇവര്‍ സഞ്ചരിച്ച കെ.എല്‍.13 ഇ 8265 ബൈക്കിന് മുകളിലേക്ക് വീഴുകയായിരുന്നു. പിന്നിലിരുന്ന മീരയുടെ തലയിലേക്കാണ് തെങ്ങ് വീണത്. വീഴ്ചയുടെ ആഘാതത്തില്‍ ബൈക്ക് മറിഞ്ഞ മൂവരും തെറിച്ച് പോയി. മീര തല്‍ക്ഷണം മരണപ്പെട്ടു. നിസാര പരിക്കുകളോടെ ഗ്രേഷ്യസും, പ്രിന്‍സും അത്ഭുതകരമായി രക്ഷപ്പെട്ടു. മക്കളുടെ മുന്നില്‍ വെച്ച് അവസാനമായി ഒന്നു സംസാരിക്കാന്‍ പോലും കഴിയാതെയാണ് മീര പിടഞ്ഞു മരിച്ചത്.
ഒടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് മൂവരെയും ആലക്കോട് സഹകരണ ആശുപത്രില്‍ എത്തിച്ചുവെങ്കിലും മീര നേരത്തെ തന്നെ മരിച്ചിരുന്നു. സംഭവമറിഞ്ഞയുടന്‍ എസ്.ഐ ശശികുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി. മീര വീട്ടിലേക്ക് വാങ്ങിയ സാധനങ്ങളും ബാഗുമെല്ലാം ഇവിടെ ചിതറികിടക്കുകയായിരുന്നു. ദുരന്തങ്ങള്‍ തുടര്‍ച്ചയായി വേട്ടയാടിയ ജീവിതമായിരുന്നു മീരയുടേത്. ഭര്‍ത്താവ് പേരാവൂര്‍ വെള്ളാര്‍പള്ളിയിലെ നടയ്ക്കല്‍ വില്‍സണ്‍ പത്ത് വര്‍ഷം മുമ്പ് തൃശൂരില്‍ വെച്ച് ഷോക്കേറ്റ് മരിച്ചിരുന്നു. അതിനുശേഷം രണ്ടു മക്കളുമായി കുടുംബത്തിന്റെ താങ്ങായി കഴിയുകയായിരുന്നു ഇവര്‍. കോഴിക്കോട് കുറ്റിയാടി സ്വദേശിയായ മീരയുടെ കുടുംബം ഇരുപതു വര്‍ഷം മുമ്പാണ് നെല്ലിപ്പാറയിലെത്തിയത്.
മംഗലശേരി ജോസഫ്-ബ്രിജിത്ത് ദമ്പതികളുടെ മകളാണ്. ഭര്‍ത്താവിന്റെ മരണശേഷം നെല്ലിപ്പാറയിലെ വൃദ്ധരായ മാതാപിതാക്കളോടൊപ്പമാണ് മീരയും മക്കളും താമസിച്ചുവരുന്നത്. പേരാവൂരില്‍ ഭര്‍ത്താവിന് വീതമായി ലഭിച്ച സ്ഥലത്ത് ആരംഭിച്ച വീടിന്റെ നിര്‍മ്മാണ പ്രവൃത്തികളും പൂര്‍ത്തിയായി വരുന്നതിനിടെയാണ് അപ്രതീക്ഷിതമായെത്തിയ മരണം ഇവരെ തട്ടിയെടുത്തത്. ബെന്നീസ്(തൃശൂര്‍), ജോളി(പാലക്കോട്), സാബന(മാനന്തവാടി), റാണി ജിജി വട്ടക്കുന്നേല്‍(ആലക്കോട്) എന്നിവര്‍ സഹോദരങ്ങളാണ്.
മാതാപിതാക്കള്‍ അകാലത്തില്‍ നഷ്ടമായതോടെ അനാഥരായ അവസ്ഥയിലാണ് മക്കളായ ഗ്രേഷ്യസും, പ്രിന്‍സും.തങ്ങളുടെ കണ്‍മുന്നില്‍ വെച്ച് അമ്മ ദരുണമായി പിടഞ്ഞു മരിച്ചതിന്റെ ആഘാതത്തില്‍ നിന്ന് ഇരുവരം മോചിതരായിട്ടില്ല. ഇവരെ ആശ്വസിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ബന്ധുക്കളും സഹപാടികളും. പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെ നെല്ലിപ്പാറയിലെ വീട്ടിലെത്തിക്കും. സംസ്‌ക്കാരം വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്നിന് പേരാവൂര്‍ വെള്ളാര്‍വള്ളി ആരിപ്പറമ്പ് ഫാത്തിമ മാതാ ദേവാലയത്തില്‍ നടക്കും.


No comments:
Post a Comment