Latest News

നിയമനം നീളുന്നതില്‍ റാങ്ക് ഹോള്‍ഡേഴ്‌സ് അസോസ്യേഷന്‍ കാര്‍ഷിക കോളേജിന് മുന്നില്‍ ധര്‍ണ്ണ നടത്തി


നീലേശ്വരം: പടന്നക്കാട് കാര്‍ഷിക കോളേജ് ഫാമില്‍ 25 വര്‍ഷമായി തൊഴിലാളി നിയമനം നടക്കാത്തത് ഗൗരവമായി കാണണമെന്ന് ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്.കുര്യാക്കോസ് പറഞ്ഞു. 50 തൊഴിലാളികള്‍ വേണ്ട ഫാമില്‍ നിലവില്‍ 9 തൊഴിലാളികള്‍ മാത്രമാണുള്ളത്. കര്‍ഷകര്‍ക്ക് വിത്തും നടീല്‍ വസ്തുക്കളും ഫാമില്‍ നിന്ന് വിതരണം ചെയ്യുന്നതിനെ തൊഴിലാളികളുടെ കുറവ് സാരമായി ബാധിച്ചിട്ട് കാലങ്ങളായി. ഫാമില്‍ തൊഴിലാളി നിയമനം അനിഷ്ചിതമായി നീളുന്നതില്‍ പ്രധിഷേധിച്ച് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ കോളേജിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റാങ്ക് ലിസ്റ്റ് നിലവിലിരിക്കെ, നിലവിലെ ഭരണസമിതി ഉചിതമായ തീരുമാനം എടുത്തില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കും. ഫാം തൊഴിലാളി യൂണിയന്‍ എ.ഐ.ടി.യു.സി സെക്രട്ടറി സി.വി വിജയരാജ് അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി പി. വിജയകുമാര്‍, എ.അമ്പൂഞ്ഞി, ഒ.വി.അശോകന്‍ തുടങ്ങിയവര്‍ സംസാരിച്ചു. റാങ്ക് ഹോള്‍ഡേഴ്‌സ് കണ്‍വീനര്‍ കെ.രാജു സ്വാഗതം പറഞ്ഞു.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Padannakkad, Agricultural college, K.S. Kuryakose

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.