Latest News

ധനസഹായം വിതരണം ചെയ്തു


ഉദുമ: ഹൃദയാഘാതം മൂലം മരിച്ച ഉദയമംഗലം കുന്നിലെ പുരുഷോത്തമന്റെ കുടുംബത്തിന് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ സ്വരൂപിച്ച ധനസഹായം കൈമാറി. പുരുഷോത്തമന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്തംഗം പാദൂര്‍ കൂഞ്ഞാമു ഹാജി മകന്‍ വിഷ്ണുവിന് ധനസഹായം കൈമാറി.

കോണ്‍ഗ്രസ്സ് ഉദുമ മണ്ഡലം പ്രസിഡന്റ് വാസു മാങ്ങാട്, പി.പി.ശ്രീധരന്‍, കെ.വി.ശ്രീധരന്‍, പ്രഭാകരന്‍ തെക്കേക്കര, മഹിളാ കോണ്‍ഗ്രസ്സ് സംസ്ഥാന കമ്മിറ്റിയംഗം ഗീതാ കൃഷ്ണന്‍, ജില്ലാ സെക്രട്ടറി സുകുമാരി ശ്രീധരന്‍, കാര്‍ത്ത്യായനി ബാബു, പി.ആര്‍...ചന്ദ്രന്‍, ഉദയമംഗലം സുകുമാരന്‍, പന്തല്‍ നാരായണന്‍, എസ്.വി.അബ്ദുള്ള, ടി.വി.കണ്ടന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Udma, Udayamangalam

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.