Latest News

പ്രായപൂർത്തിയായ 14 പെൺകുട്ടികളെ മാനഭംഗത്തിനിരയാക്കിയ ഹോസ്റ്റൽ വാർഡൻ അറസ്റ്റില്‍

ഇറ്റാനഗർ : അരുണാചൽ പ്രദേശിൽ സിയാംഗ് ജില്ലയിലെ ലികബായിയിൽ പ്രായപൂർത്തിയായ 14 പെൺകുട്ടികളെ മാനഭംഗത്തിനിരയാക്കിയ ഹോസ്റ്റൽ വാർഡൻ അറസ്റ്റിലായി.

ഒരു സ്വകാര്യ സ്കൂളിലെ ഹോസ്റ്റലിലാണ് കഴിഞ്ഞ മൂന്നുവർഷത്തിനിടെ പീഡന പരമ്പര നടന്നത്. പീഡനത്തിന് ഇരയായവരിൽ നാലുമുതൽ 13 വരെ വയസ്സുള്ളവർ ഉൾപ്പെടുന്നു.

അരുണാചൽപ്രദേശ് സ്വദേശിയല്ലാത്ത വിപിൻ വിശ്വനാണ് അറസ്റ്റിലായത്. സ്കൂൾ പ്രിൻസിപ്പലിനെയും രണ്ട് ജീവനക്കാരെയും പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രിൻസിപ്പലിനോട് കുട്ടികൾ പരാതിപ്പെട്ടിരുന്നു. എന്നാൽ സംഭവം മൂടിവയ്ക്കാനായിരുന്നു പ്രിൻസിപ്പലിന്റെ ശ്രമം.

പുറത്തുപറഞ്ഞാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡനം തുടർന്നത്. എന്നാൽ, ഏതാനും കുട്ടികൾ പൊലീസിൽ പരാതിപ്പെടാൻ തയ്യാറായതോടെ അദ്ധ്യാപകൻ കൂടിയായ വാർഡൻ കുടങ്ങുകയായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Ettanagar, Rape

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.