കൊച്ചി : 'ഒരു സിബിഐ ഡയറി കുറിപ്പിന്റെ' അഞ്ചാം ഭാഗത്തില്‍ സേതുരാമയ്യര്‍ ഇല്ല എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ചിത്രത്തില്‍ സുരേഷ്ഗോപിയെ നായകനാക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ ഉദ്ദേശം എന്ന് തിരക്കഥാകൃത്തായ എസ്.എന്‍ സ്വാമി സൂചന നല്‍കിയതായിട്ടാണ് വാര്‍ത്ത. എന്നാല്‍ ആ വാര്‍ത്ത തെറ്റാണെന്നും മമ്മൂട്ടി തന്നെ നായകനാകും എന്ന് സിബിഐ ചിത്രങ്ങളുടെ സംവിധായകന് കെ മധു സ്ഥിരീകരിച്ചു.
സുരേഷ്ഗോപിയെ നായകനാക്കി മറ്റൊരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ഒരുക്കാനാണ് കെ മധുവിന്റെ പ്ലാന്‍. സിബിഐ സിനിമകള്‍ക്ക് മലയാളി മനസ്സുകളില്‍ ഉള്ള സ്ഥാനം കൊണ്്ടാവാം ആ വാര്‍ത്ത ഇത്ര പെട്ടന്ന് പരന്നത് എന്ന് കെ മധു പറഞ്ഞു. സേതുരാമയ്യര്‍ എന്ന ഓഫീസര്‍ മമ്മൂട്ടിയ്ക്ക് മാത്രം അവകാശപ്പെട്ടതാണ്. അത് മറ്റൊരാള്‍ ചെയ്താല്‍ ജനം സ്വീകരിച്ചെന്ന് വരില്ല. സുരേഷ്ഗോപിയെ വെച്ച് ചെയ്യുന്നത് തീര്‍ത്തും വ്യത്യസ്തമായ ഒരു കഥയെ ആസ്പദമാക്കിയാണ്. കെ മധു പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment