തിരുവനന്തപുരം: കെ.പി.സി.സി വക്താവ് രാജ്മോഹന്‍ ഉണ്ണിത്താന് മര്‍ദനമേറ്റു. എല്‍.ഡി.എഫ് ഉപരോധത്തില്‍ പങ്കെടുക്കാനെത്തിയവരാണ് തന്നെ മര്‍ദിച്ചതെന്ന് ഉണ്ണിത്താന്‍ ആരോപിച്ചു.
തിങ്കളാഴ്ച ഉച്ചക്ക് രണ്ടരയോടെ തിരുവനന്തപുരത്ത് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് ഉണ്ണിത്താനെ പത്തംഗസംഘം മര്‍ദിച്ചത്.
തിങ്കളാഴ്ച ഉച്ചക്ക് രണ്ടരയോടെ തിരുവനന്തപുരത്ത് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് ഉണ്ണിത്താനെ പത്തംഗസംഘം മര്‍ദിച്ചത്.
കണ്ണൂരില്‍ നിന്ന് ജനശതാബ്ദി എക്സ്പ്രസില്‍ വന്നിറങ്ങുമ്പോള്‍ സമരക്കാര്‍ ആക്രോശത്തോടെ പാഞ്ഞടുക്കുകയായിരുന്നുവെന്ന് ഉണ്ണിത്താന്‍ പറഞ്ഞു. പിന്നില്‍ നിന്ന് ചവിട്ടുകയും മര്‍ദിക്കുകയും ചെയ്തതായി ഉണ്ണിത്താന്‍ പറഞ്ഞു. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിലെ രണ്ടുപൊലീസുകാര്‍ മാത്രമാണ് ഈ സമയം സ്റ്റേഷനിലുണ്ടായിരുന്നത്. സംഭവംകണ്ട ചില യാത്രക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസുകാര്‍ ഓടിയത്തെിയാണ് ഉണ്ണിത്താനെ രക്ഷിച്ചത്. ഇദ്ദേഹത്തെ പിന്നീട് പൊലീസും യാത്രക്കാരും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.
ചാനല്‍ ചര്‍ച്ചകളില്‍ ഇടതുപക്ഷത്തെയും നേതാക്കളെയും വിമര്‍ശിക്കുമോ’യെന്ന ചോദ്യത്തോടെയായിരുന്നു ആക്രമണമെന്ന് ഉണ്ണിത്താന്‍ പറഞ്ഞു. ട്രെയിനില്‍ വെച്ചേ സമരത്തിന് പോവുകയായിരുന്ന ചിലര്‍ പ്രകോപനപരമായി സംസാരിക്കുകയും അസഭ്യം പറയുകയും ചെയ്തതായും ഉണ്ണിത്താന്‍ പറഞ്ഞു.
ഉണ്ണിത്താനെതിരെയുണ്ടായ അക്രമം നിഷ്ഠുരവും അപലപനീയവുമാണെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു. തമ്പാനൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment