കൊച്ചി: രാജ്യത്തിന്റെ പോര്‍മുഖത്തിന് മൂര്‍ച്ഛകൂട്ടി കൊച്ചിയുടെ കൈക്കരുത്തില്‍ പൂര്‍ത്തിയാക്കിയ വിക്രാന്ത് നീറ്റിലിറക്കി. രാജ്യത്ത് സ്വന്തമായി രൂപകല്പന ചെയ്ത് നിര്‍മാണം പൂര്‍ത്തിയാക്കുന്ന ആദ്യ യുദ്ധക്കപ്പല്‍ എന്ന ഖ്യാതിയുമായാണ് ഐ എന്‍ എസ്
വിക്രാന്ത് തിങ്കളാഴ്ച നീറ്റിലിറക്കിയത്.
വിക്രാന്ത് തിങ്കളാഴ്ച നീറ്റിലിറക്കിയത്.
കൊച്ചിന് ഷിപ്പ്യാര്ഡ് ലിമിറ്റഡില്‍(സിഎസ്എല്‍) പ്രതിരോധമന്ത്രി എ.കെ. ആന്റണി മുഖ്യാതിഥിയായ ചടങ്ങില്‍ അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ആന്റണിയാണ് കപ്പല്‍ നീറ്റിലിറക്കിയത്. കേന്ദ്രഷിപ്പിംഗ് മന്ത്രി ജി.കെ. വാസന് ചടങ്ങിന് അധ്യക്ഷത വഹിച്ചു. അഡ്മിറല്‍ ഡി.കെ. ജോഷി, വൈസ് അഡ്മിറല്‍ ആര്.കെ. ധവാന്, നേവല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
നിലവിലുള്ള യുദ്ധക്കപ്പലുകളില്‍ നിന്നും വളരെ അധികം വ്യത്യസ്തതകളുമായാണ് ഐഎന്‍എസ് വിക്രാന്ത് നിര്‍മിച്ചിരിക്കുന്നത്. 30 യുദ്ധവിമാനങ്ങള്‍ ഈ കപ്പലില്‍ വഹിക്കാനാകും. 3,260 കോടി രൂപയാണ് പ്രോജക്ട് 71 എന്നു പേരിട്ടിരുന്ന വിമാനവാഹിനിയുടെ നിര്‍മാണത്തിന് ചെലവു കണക്കാക്കുന്നത്. നാല്‍പ്പതിനായിരം ടണ്‍ കേവുഭാരമുള്ള ഇത്തരമൊരു വിമാന വാഹിനി തദ്ദേശീയമായി വികസിപ്പിച്ചെടുക്കുന്ന അഞ്ചാമത്തെ രാഷ്ട്രമാണ് ഇന്ത്യ. യുഎസ്, ഫ്രാന്‍സ്, റഷ്യ, യുകെ തുടങ്ങിയ വന്‍ശക്തികളുടെ കൈവശം മാത്രമാണ് ഇപ്പോള്‍ ഇത്തരം യുദ്ധക്കപ്പലുകളുള്ളത്.
അത്യാധുനിക ആയുധകപ്പലോട്ട സാങ്കേതികവിദ്യകളാണ് കപ്പലില്‍ വിന്യസിക്കുന്നത്. ദീര്‍ഘദൂര ഭൂതല വ്യോമ മിസൈല്‍, ബഹുതല റഡാര്‍ സംവിധാനം, ക്ലോസ് ഇന്‍ വെപ്പണ്‍ സിസ്റ്റം എന്നിവയാണ് ഇതിന്റെ പ്രത്യേകതകള്‍. മിഗ് 29 പോര്‍വിമാനങ്ങളും യുദ്ധത്തിനുപയോഗിക്കുന്ന ചെറുവിമാനങ്ങളും ,ഹെലികോപ്റ്ററുകളും വിമാനവാഹിനിയിലുണ്ടാകും. വ്യോമാക്രമണത്തെകുറിച്ചു മുന്നറിയിപ്പു നല്കുന്ന റഡാര്‍ സംവിധാനവും ദിശ കണ്ടുപിടിക്കുന്ന സംവിധാനവും ഒരുക്കുന്നുണ്ട്. തദ്ദേശീയമായി നിര്‍മിച്ച ഏറ്റവും മികച്ച ഉരുക്ക് ഉപയോഗിച്ചാണു കപ്പല്‍ ഭാഗങ്ങള്‍ പണിതിരിക്കുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kochi,Ship, A.K.Antony
No comments:
Post a Comment