തൃക്കരിപ്പൂര്‍: പ്രവാസി വ്യവസായിയും കെ.എം.സി.സി നേതാവുമായ എ ബി അബ്ദുല്‍ സലാം ഹാജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നീലേശ്വരത്തെ സഹോദരങ്ങളെ കൂടാതെ തൃശൂരിലെ രണ്ടു സഹോദരങ്ങളും ഉള്‍പ്പെട്ടതായി പോലിസിന് വിവരം ലഭിച്ചു.
ചങ്ങരംകുളത്തെ അസ്ക്കര്‍, ശിഹാബ് എന്നിവരാണ് കേസില്‍ ഉള്‍പ്പെട്ടത്.
തൃശൂര്‍ ചേരനല്ലൂരിലെ രണ്ടു സഹോദരങ്ങള്‍ അടക്കം മൂന്നു പേരും പ്രതികളാണ്. കേസന്വേഷിക്കുന്ന നീലേശ്വരം സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം തൃശൂരിലും മലപ്പുറത്തും അന്വേഷണം നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല.
ഇതിനിടെ, ചങ്ങരംകുളത്തെ നാലു യുവാക്കളെ പോലിസ് ചോദ്യംചെയ്തുവരുന്നതായി വിവരമുണ്ട്. കൃത്യം നടത്തിയ ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ക്ക് വിദേശത്തേക്കു പോവാന്‍ വിസയുള്ളതിനാല്‍ രാജ്യത്തെ വിമാനത്താവളങ്ങളില്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാലിവര്‍ കേരളത്തിനു വെളിയില്‍ പോയിട്ടുണ്ടോയെന്ന വിവരം പോലിസിന് ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ല.
കൊലപാതകവും കവര്‍ച്ചയും ആസൂത്രണം ചെയ്ത നീലേശ്വരം കോട്ടപ്പുറം ആനച്ചാലിലെ ഇ കെ നൗഷാദ്, ഇ കെ റമീസ്, ഇവര്‍ സഞ്ചരിച്ച കാര്‍ വാടകയ്ക്കു നല്‍കിയ മുഹ്‌സിന്‍ എന്നിവര്‍ കാഞ്ഞങ്ങാട് സബ് ജയിലില്‍ റിമാന്റിലാണ്. പ്രതികളെ തിങ്കളാഴ്ച കാഞ്ഞങ്ങാട് കോടതിയില്‍ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കും. മൊബൈല്‍ സിം കാര്‍ഡ് നല്‍കിയ സ്ഥാപനയുടമ, തൃക്കരിപ്പൂരിലെ ബന്ധുക്കള്‍ തുടങ്ങിയവര്‍ കോടതിയിലെത്തി പ്രതികളെ തിരിച്ചറിയും. ഇതിനു ശേഷം പോലിസ് കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അപേക്ഷ നല്‍കും.
കസ്റ്റഡിയില്‍ വിട്ടുകിട്ടിയാല്‍ പ്രതികളെ സലാം ഹാജിയുടെ വെള്ളാപ്പിലെ വീട്ടിലും പള്ളിക്കര, ഉഡുപ്പി എന്നിവിടങ്ങളിലും കൊണ്ടുപോയി തെളിവെടുപ്പ് നടത്തും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment