ചെറിയ പെരുന്നാളായതിനാല്‍ ബുധനാഴ്ച അന്വേഷണവുമായി സംഘം മുന്നോട്ടുപോയില്ല. രണ്ടുമൂന്നു ദിവസത്തിനുള്ളില്‍ കേസിന് കാര്യമായ തുമ്പുണ്ടാക്കാനാകുമെന്ന വിശ്വാസത്തിലാണ് പോലീസ്.
അബ്ദുള്‍ സലാം ഹാജിയെ വകവരുത്താന്‍ വീട്ടിലെത്തിയ സംഘത്തിന് ഉദ്ദേശ്യമില്ലായിരുന്നെന്നാണ് പോലീസിന്റെ നിഗമനം. തൈറോയ്ഡ് പ്രശ്‌നങ്ങളെത്തുടര്‍ന്ന് അബ്ദുള്‍ സലാം ഹാജിയുടെ കഴുത്തിന് രണ്ടു ശസ്ത്രക്രിയകള്‍ നടത്തിയിരുന്നു. വീട്ടിലെത്തിയ സംഘവുമായി നടന്ന പിടിവലിക്കിടയില്‍ കഴുത്തിനേറ്റ പരിക്കാണ് മരണത്തിലേക്കു നയിച്ചതെന്നാണ് പോലീസ് കരുതുന്നത്.
സാമ്പത്തിക ഇടപാടുമായി ബന്ധമുള്ള പ്രശ്‌നം തെക്കന്‍ ജില്ലകളില്‍നിന്നുള്ള ക്വട്ടേഷന്‍ സംഘത്തെ ഏല്‍പ്പിച്ചതായി പോലീസിന് സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ക്വട്ടേഷന്‍ ഏറ്റെടുക്കുന്നവരെക്കുറിച്ചുള്ള അന്വേഷണവും വ്യാപിപ്പിച്ചിട്ടുണ്ട്. കണ്ണൂര്‍ പോലീസിന്റെയും സൈബര്‍ വിദഗ്ധരുടെയും സഹായത്തോടെയാണ് അന്വേഷണം മുന്നോട്ടുപോകുന്നത്.
ഞായറാഴ്ച രാത്രിയിലാണ് അബ്ദുള്‍ സലാം ഹാജിയുടെ വീട് ആക്രമിക്കപ്പെട്ടത്. രാത്രി 10.45ഓടെ വീട്ടിലെത്തിയ സംഘം പ്ലാസ്റ്റര്‍കൊണ്ട് വീട്ടുകാരെ ബന്ദിയാക്കി കവര്‍ച്ച നടത്തുകയായിരുന്നു. ആയിരം ദിര്‍ഹവും ആഭരണങ്ങളും നഷ്ടപ്പെട്ടതായും വീട്ടുകാരുടെ പരാതിയില്‍ പറയുന്നു.
വളരെ ആസൂത്രിതമായാണ് സംഘം കൃത്യം നിര്‍വഹിച്ചിരിക്കുന്നത്. ഗ്ലൗസും മുഖംമൂടിയും ധരിച്ചെത്തിയ സംഘം വീടിന്റെ സുരക്ഷയ്ക്കായി സ്ഥാപിച്ച ക്യാമറകളില്‍നിന്നുള്ള വിവരം ശേഖരിക്കുന്ന ഡിജിറ്റല്‍ വീഡിയോ റെക്കോഡുമായാണ് കടന്നത്.
സലാം ഹാജിയുടെ കൊല: ഒരാള്‍ കസ്റ്റഡിയിലെന്ന് സൂചന
Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment