Latest News

ഭാരതാംബയ്ക്ക് പ്രണാമമായ് സ്‌കൗട്ട് ഗൈഡ് സംഗീത ശില്‍പം


ബരിക്കുളം: ഭാരതാംബയ്ക്ക് പ്രണാമമായ് ബരിക്കുളം എ.യു.പി സ്‌കൂള്‍ സ്‌കൗട്ട് ഗൈഡ് കുട്ടികള്‍ അവതരിപിച്ച സംഗീത നൃത്തശില്‍പം ഏറെ ശ്രദ്ധേയമായി. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായ് സ്‌കൂളില്‍ നടത്തിയ അനുസ്മരണ സമ്മേളനത്തിലാണ് പ്രസ്തുത സംഗീത ശില്‍പം അവതരിപ്പിച്ചത്.

അസംബ്ലിയില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.എ.ആര്‍. വിജയകുമാര്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന റാലിയില്‍ യൂണിഫോമില്‍ അണിനിരന്ന സ്‌കൗട്ട് ഗൈഡ് കുട്ടികള്‍ക്കൊപ്പം മറ്റ് കുട്ടികളും രക്ഷിതാക്കളും, നാട്ടുകരും അണിചേര്‍ന്നു. 

അനുസ്മരണ സമ്മേളനം വാര്‍ഡ് മെമ്പര്‍ കെ.പി. ചിത്രലേഖ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട് രാജ്‌മോഹന്‍ അദ്ധ്യക്ഷത വഹിച്ചു. നളിനി.കെ, വി.കെ. ജനാര്‍ദ്ദനന്‍, നിഹാരിക രാഘവന്‍, വി.എന്‍. സൂര്യകല, റീന.വി.കെ എന്നിവര്‍ സംസാരിച്ചു. എ.ആര്‍. വിജയകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, gBarikkulam, A.U.P. School

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.