ന്യൂദല്‍ഹി: സെക്രട്ടറിയേറ്റ് ഉപരോധ സമരം ഒത്തു തീര്‍പ്പാക്കാന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിളിച്ചെന്ന ആരോപണം ശരിയല്ളെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സമരം തീരുന്നതിനു മുമ്പ് തിരുവഞ്ചൂര്‍ വിളിച്ചിട്ടില്ല.
എന്നാല്‍ സമരം അവസാനിപ്പിച്ചതിനുശേഷം തിരുവഞ്ചൂരുമായി സംസാരിച്ചിരുന്നു. എം.വി ഗോവിന്ദന്‍ പറഞ്ഞ തരത്തിലുള്ള സംഭാഷണം ഉണ്ടായിട്ടില്ല. തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി സംസാരിച്ച കാര്യങ്ങള്‍ പുറത്തുപറയേണ്ടതില്ളെന്നും പിണറായി ദല്‍ഹിയില്‍ പറഞ്ഞു.
മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും ഉള്‍പ്പെടെയാണ് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ സമരം അവസാനിക്കുന്നതിന് മുമ്പ് അങ്ങനെ ഒരു ഉറപ്പ് ലഭിച്ചിട്ടില്ല. ജുഡീഷ്യല്‍ അന്വേഷണത്തിന്‍്റെ ടേംസ് ഓഫ് റഫറന്‍സില്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തണമോ എന്നതിനെ കുറിച്ച് 19 നു ചേരുന്ന എല്‍.ഡി.എഫ് യോഗം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സെക്രട്ടറിയേറ്റ് ഉപരോധ സമരമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരിശോധിക്കുന്നതിനായി ദല്‍ഹിയില്‍ ചേരുന്ന സി.പി.എം കേന്ദ്രകമ്മറ്റി യോഗത്തില്‍ പങ്കെടുക്കാനത്തെിയ പിണറായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:
Post a Comment