Latest News

എതിരാളിയുടെ മുഖം ഇടിച്ചുതകര്‍ത്തിരുന്ന പോരാളി മൈക് ടൈസന്‍ മരണത്തെ ഭയക്കുകയാണ്

വാഷിങ്ടണ്‍: ബോക്സിംഗ് റിങുകളില്‍ എതിരാളിയുടെ മുഖം ഇടിച്ചുതകര്‍ത്തിരുന്ന പോരാളി മൈക് ടൈസന്‍ മരണത്തെ ഭയക്കുകയാണ്. നിരവധി തെറ്റുകള്‍ ചെയ്തിട്ടുള്ള താന്‍ മരണത്തോട് അടുക്കുകയാണ്. അമിതമായ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം തന്നെ മരണത്തിലേക്ക് നയിക്കുകയാണ്. ഇതില്‍ നിന്ന് തനിക്ക് രക്ഷപ്പെടണന്നും ടൈസണ്‍ പറഞ്ഞു.

തനിക്ക് മരിക്കേണ്ട, ഇനിയും ഒരുപാട് കാലം ജീവിക്കണമെന്നും വാര്‍ത്താസമ്മേളനത്തില്‍ ടൈസണ്‍ പറഞ്ഞു. “ഇനി ഞാന്‍ നല്ലവനായി ജീവിക്കും. എനിക്ക് മരിക്കേണ്ട. മദ്യപാനമെന്ന എന്ന ദുശ്ശീലത്താല്‍ ഞാന്‍ മരണത്തോട് അടുക്കുകയാണെന്നും ടൈസണ്‍ പറഞ്ഞു.

തന്റെ ഇരുപതാം വയസ്സില്‍ ഡബ്ല്യുബിസി, ഡബ്ല്യുബിഎ, ഐബിഎഫ് ഹെവിവെയ്റ്റ് കിരീടങ്ങള്‍ സ്വന്തമാക്കിയ ടൈസണ്‍ ലോകം കണ്ട എക്കാലത്തേയും മികച്ച ബോക്സിംഗ് താരമായിരുന്നു. 2006ലാണ് ടൈസണ്‍ ബോക്‌സിംഗില്‍ നിന്നും വിരമിച്ചത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Sports, Boxing, Mike Tyso

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.