ക്യാമറയില്‍ പകര്‍ത്തിയ ഫോട്ടോയും വീഡിയോയും തത്സമയം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യാന്‍ ഇനി മറ്റു മാര്‍ഗങ്ങള്‍ തേടേണ്ട. കാനോണ്‍ന്റെ ‘പവര്‍ഷോട്ട് എന്‍’ ക്യാമറയുണ്ടെങ്കില്‍! ഫോട്ടോ എടുത്ത ശേഷം ക്യാമറയുടെ സൈഡിലുള്ള ബട്ടണ്‍ ഒന്നമര്‍ത്തിയാല്‍മതി. ചിത്രം ഫെയ്‌സ്ബുക്കിലൂടെ ലോകം കാണും.
പ്രമുഖ ക്യാമറ നിര്‍മാതാക്കളായ കാനോണാണ് പുതിയ ഫെയ്‌സ്ബുക്ക് സൗഹൃദ ക്യാമറ പുറത്തിറക്കിയത്.
മടക്കാവുന്ന ടച്ച് സ്‌ക്രീന്‍ എല്‍സിഡിയും സൈഡില്‍ ഫെയ്‌സ്ബുക്കിന്റെ ലോഗോയുള്ള ഷെയര്‍ ബട്ടണും ക്യാമറയിലുണ്ട്. ക്യാമറയിലുള്ള വൈ-ഫൈ സംവിധാനമാണ് ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്യാന്‍ സഹായിക്കുന്നത്. ടച്ച് സ്‌ക്രീന്‍ എല്‍സിഡിയിലൂടെ ഫെയ്‌സ്ബുക്ക് ലോഗ്ഓണ്‍ ചെയ്യാനും ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പ് നല്‍കാനും സാധിക്കും.
12.1 മെഗാപിക്‌സല്‍ ക്യാമറയായ പവര്‍ഷോട്ട് എന്നില്‍ 28 മില്ലിമീറ്റര്‍ വൈഡ് ആംഗിള്‍ ലെന്‍സും 8×15 സൂമം കവറേജുമുണ്ട്. 2.8 ഇഞ്ച് ടച്ച് സ്‌ക്രിന്‍ എല്‍സിഡിയും ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാനുള്ള ക്രീയേറ്റീവ് മോഡുമാണ് മറ്റു പ്രത്യേകതകള്‍.
കാനോണിന്റെ ഫെയ്‌സ്ബുക്ക് പതിപ്പായ ‘പവര്‍ഷോട്ട് എന്‍’ ഓണ്‍ലൈന്‍ വിപണിയില്‍ സെപ്റ്റംബര്‍ മുതല്‍ ലഭ്യമായി തുടങ്ങും. 300 ഡോളര്‍ (ഏകദേശം 20,000 രൂപ) മുതല്‍ക്കാണ് ഇവയുടെ വില തുടങ്ങുന്നത്.
പകര്‍ത്തിയ ചിത്രങ്ങള്‍ ആന്‍ഡ്രോയിഡ് ഉപയോഗിച്ച് നേരിട്ട് ഷെയര്‍ ചെയ്യാവുന്ന ഗ്യാലക്‌സി ഡിജിറ്റല്‍ ക്യാമറ സാംസങ് പുറത്തിറക്കിയിരുന്നു. കംപ്യൂട്ടറിനേയും മൊബൈല്‍ ഫോണിനേയും ആശ്രയിക്കുന്നതിന് പകരം ചിത്രങ്ങള്‍ നേരിട്ട് തത്സമയം ഷെയര്‍ ചെയ്യാന്‍ സഹായിക്കുന്ന ഇത്തരം ക്യാമറകളാവും പുതിയ ട്രെന്റ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment