കാസര്‍കോട്: മോട്ടോര്‍ വാഹന വകുപ്പ് നടത്താറുളള പതിവ് റോഡ് പരിശോധനയില്‍ നിന്നും രക്ഷപ്പെടാന്‍ പിന്‍തിരിഞ്ഞും വഴിമാറിയും പോകുന്നവര്‍ക്ക് ഇനി രക്ഷയില്ല. ഹെല്‍മെറ്റ് ധരിക്കാതെയും മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ടും നിര്‍ദ്ദിഷ്ട നിയമാനുസൃതം നമ്പര്‍ പ്ലേറ്റുകള്‍ പ്രദര്‍ശിപ്പിക്കാതെയും ഓടിക്കുന്ന വാഹനങ്ങളെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ രഹസ്യ നിരീക്ഷണ ക്യാമറകള്‍ വഴി പിടികൂടാന്‍ ആരംഭിച്ചു കഴിഞ്ഞു.
ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ നിര്‍ദ്ദേശപ്രകാരം ആരംഭിച്ച ഈ നടപടികളില്‍ ഇതുവരെ നൂറോളം നിയമ ലംഘനങ്ങള്‍ കണ്ടുപിടിച്ച് വാഹന ഉടമകള്‍ക്കെതിരെ നടപടികള്‍ എടുത്തു. നോട്ടീസ് ലഭിച്ച് ഏഴ് ദിവസത്തിനകം പിഴ ഒടുക്കാത്തവര്‍ക്കെതിരെ പ്രോസിക്യൂഷന്‍, രജിസ്‌ട്രേഷന്‍ റദ്ദാക്കല്‍ തുടങ്ങിയ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കും.
സര്‍ക്കാര്‍ വാഹനങ്ങളില്‍ അനുവദനീയമല്ലാത്ത ചുവപ്പ്, നീല നിറങ്ങളിലുളള ടോപ്പ് ലൈറ്റുകള്‍ പിടിപ്പിച്ചിട്ടുളള വാഹനങ്ങള്‍ക്കെതിരേയും നടപടി എടുക്കും. വാഹനത്തിന്റെ മുന്നിലും പുറകിലും അനുവദനീയമായ നിറത്തില്‍ വകുപ്പിന്റെ പേരുമാത്രമല്ലാതെ കേരള സര്‍ക്കാര്‍ എന്നു പ്രദര്‍ശിപ്പിക്കേണ്ടതാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment