Latest News

22 ഫീമെയില്‍ കോട്ടയം ക്ലൈമാക്‌സ് ബ്രസീലില്‍ യാഥാര്‍ത്ഥ്യമായി!

മലയാളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയാണ് 22 ഫീമെയില്‍ കോട്ടയം. ഈ സിനിമയിലെ ക്ലൈമാക്‌സ് ബ്രസീലില്‍ യാഥാര്‍ത്ഥ്യമായി. ഭര്‍ത്താവിന്റെ സ്വവര്‍ഗ രതിയില്‍ സഹികെട്ട യുവതിയാണ് ഈ കടുംകൈയ്ക്ക് തയ്യാറായത്. 

സാവോപോളോയ്ക്കടുത്തെ സാന്റോസിലെ 28കാരനായ യുവാവിന്റെ ലൈംഗികാവയവമാണ് രോഷം പൂണ്ട ഭാര്യ മുറിച്ചു മാറ്റിയത്.കിടപ്പറയില്‍ അന്യപുരുഷന്മാരെയായിരുന്നു ഭര്‍ത്താവിന് താല്പര്യം.

ഭര്‍ത്താവുമായി യുവതി എന്നും വഴക്കായിരുന്നു. 
എന്നാല്‍ ഭാര്യയ്ക്ക് തന്റെ സ്വവര്‍ഗപ്രണയത്തെക്കുറിച്ച്‌
മനസ്സിലായ വിവരം ഇയാള്‍ അറിഞ്ഞിരുന്നില്ല. എന്നാല്‍, അവസരം നോക്കി യുവതി ദിവസങ്ങളോളം കാത്തിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ച രാത്രി ഭര്‍ത്താവിനെ കട്ടിലില്‍ കിടത്തിയ ശേഷം കറിക്കത്തി ഉപയോഗിച്ച് ലൈംഗികാവയവം മുറിക്കുകയായിരുന്നു. ബഹളം കേട്ടെത്തിയ അയല്‍ക്കാരാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ട്രാന്‍സ്പ്ലാന്റ് ചെയ്യാനാകാത്ത വിധമായിരുന്നു. ലൈംഗികാവയവം. ഇയാള്‍ അപകടനില തരണം ചെയ്‌തെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, 22 Female Kottayam, Brazil

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.