Latest News

നിയമവിരുദ്ധമായി പാമ്പുകളെ കൈവശം വെച്ചതിന് ദമ്പതികള്‍ക്കെതിരെ കേസ്

ആഴ്ചകള്‍ക്കു മുന്‍പ് ലോകത്തെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു കാനഡയില്‍ രണ്ട് കുട്ടികളെ പെരുമ്പാമ്പ് ചുറ്റിവരിഞ്ഞു കൊന്നത്. എന്നാല്‍ ഇപ്പോളിതാ കാനഡയിലെ തന്നെ ഒരു ഹോട്ടല്‍ മുറിയില്‍ നിന്നും 40 പെരുമ്പാമ്പുകളെ കണ്ടെത്തിയിരിക്കുന്നു. ഒന്റാറിയോവിലെ ബ്രാന്‍ഡ്‌ഫോര്‍ഡിലെ ഹോട്ടല്‍ മുറിയില്‍ നിന്നാണ് പെരുമ്പാമ്പുകളെ കണ്ടെത്തിയത്.

ദമ്പതികള്‍ താമസിച്ചിരുന്ന ഹോട്ടല്‍മുറിയിലെ പ്ലാസ്റ്റിക് കൂടുകളില്‍ അടച്ച നിലയിലായിരുന്നു പെരുമ്പാമ്പുകള്‍. ഉണ്ടായിരുന്നത്. നിയമവിരുദ്ധമായി പാമ്പുകളെ കൈവശം വെച്ചതിന് ദമ്പതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. 30 സെന്റീമീര്‍ മുതല്‍ 1.4 മീറ്റര്‍ വരെ വലിപ്പമുള്ള പാമ്പുകളെയാണ് കണ്ടെത്തിയത്. ഇവയില്‍ ഭൂരിഭാഗവും അവശനിലയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പാമ്പുകളുടെ ചുമതല ഏറ്റെടുത്ത മൃഗസംരക്ഷണപ്രവര്‍ത്തകര്‍ക്ക് പെരുമ്പാമ്പുകളെ കൈമാറിയിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ദിവസങ്ങള്‍ക്ക് മുമ്പാണ് കാനഡയിലെ ന്യൂബ്രൂണസ് വിക്കിലുള്ള ക്യാംപ് ബെല്‍ട്ടനില്‍ കടയിലെ കൂട്ടില്‍നിന്ന് രക്ഷപ്പെട്ട ഭീമന്‍ പെരുമ്പാമ്പ് കടയുടമയുടെ വീട്ടില്‍ ഉറങ്ങിക്കിടന്ന രണ്ട് കൊച്ചു കുട്ടികളെ ചുറ്റിവരിഞ്ഞു ഞെരിച്ചുകൊന്നത്. സുഹൃത്തിന്റെ അച്ഛന്റെ കൈവശമുണ്ടായിരുന്ന ആഫ്രിക്കന്‍ പെരുമ്പാമ്പാണ് കുട്ടികളുടെ ജീവനെടുത്തത്. ഇതിന് പിന്നാലെയാണ് പെരുമ്പാമ്പുകളെ ഹോട്ടല്‍ മുറിയില്‍ നിന്നും കണ്ടെത്തിയത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kanada, Snakes, Case 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.