Latest News

ഈദുല്‍ ഫിത്വര്‍ ആഘോഷങ്ങള്‍ക്കിടെ സ്‌ഫോടനം; അഫ്ഗാനില്‍ 14 സ്ത്രീകള്‍ കൊല്ലപ്പെട്ടു

ജലാലബാദ്: കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ഘനികേല്‍ ജില്ലയില്‍ ഒരു ശവകോട്ടക്കു സമീപം ഉണ്ടായ സ്‌ഫോടനത്തില്‍ 14 സ്ത്രീകള്‍ കൊല്ലപ്പെട്ടു. ഈദുല്‍ ഫിത്വര്‍ ആഘോഷങ്ങള്‍ക്കിടെയാണ് സ്‌ഫോടനം. 

ഈദുല്‍ ഫിത്വറിനോടു അനുബന്ധിച്ചുള്ള പാരമ്പര്യ ആചാരങ്ങളുടെ ഭാഗമായി ബന്ധുക്കളുടെ ശവകുടീരങ്ങള്‍ക്കരികില്‍ പ്രാര്‍ഥിക്കാന്‍ എത്തിയവരാണ് സ്‌ഫോടനത്തിനിരയായത്. നിരവധി പേര്‍ക്ക് പരിക്കേറ്റതായി പോലീസ് അറിയിച്ചു. 

സ്ത്രീകളും കുട്ടികളുമാണ് പ്രാര്‍ഥനക്ക് എത്തിയത്. രണ്ടു കുട്ടികള്‍ക്ക് സാരമായി പരിക്കേറ്റതായും പോലീസ് വക്താവ് ഹസ്രത് ഹുസൈന്‍ പറഞ്ഞു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തതായാണ് റിപ്പോര്‍ട്ട്. 



Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.