Latest News

മുസാഫര്‍ വര്ഗീയ കലാപം: മരണം 21 ആയി

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ മുസാഫര്‍ നഗറിലുണ്ടായ വര്‍ഗ്ഗീയ കലാപത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. ഒരു മാധ്യമ പ്രവര്‍ത്തകയും ഫോട്ടോഗ്രാഫറും മരിച്ചവരില്‍ പെടുന്നു.സ്ഥലത്ത് കര്‍ഫ്യു പ്രഖ്യാപിച്ചു. കലാപത്തില്‍ പങ്കെടുത്ത 30 പേരെ അറസ്റ്റ് ചെയ്തു.

സംഘര്‍ഷം നിയന്ത്രണ വിധേയമായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ദ്രുതകര്‍മ്മ സേനയടക്കം 28 കമ്പനി സുരക്ഷാ സൈനികരെ സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിയോഗിച്ചിട്ടുണ്ട്. കലാപത്തില്‍ നിരവധി പേരെ കാണാതായിട്ടുണ്ട്.

കഴിഞ്ഞ മാസം 27 ന് ആരംഭിച്ച കലാപത്തിന്റെ തുടര്‍ച്ചയായാണ് കഴിഞ്ഞ ദിവസം വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ടത്. പീഡന ദൃശ്യങ്ങള്‍ യുട്യൂബില്‍ അപ്ലോഡ് ചെയ്തതിന്റെ പേരില്‍ അരംഭിച്ചതാണ് കലാപം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.