ജയ്പൂർ : രാജസ്ഥാനിൽ ജയ്പൂരിന് സമീപം ഫാഗിയിലെ ശങ്കർപുര ഗ്രാമത്തിൽ കവർച്ചക്കാർ സ്ത്രീയുടെ രണ്ട് കാലുകളും വെട്ടിമാറ്റി കൊലപ്പെടുത്തിയിട്ട് വെള്ളി പാദസരങ്ങൾ തട്ടിയെടുത്തുകടന്നു. മുറിച്ചെടുത്ത കാലുകൾ അവർ എവിടെയോ ഉപേക്ഷിച്ചു. കണ്ടെത്താനായിട്ടില്ല.
വനപ്രദേശത്ത് കാലികളെ മേയ്ക്കാൻപോയ രുഗ്മിണിദേവി (50) ക്കാണ് ദുരന്തം സംഭവിച്ചത്. ചൊവ്വാഴ്ച വൈകിട്ടു മുതൽ അവരെ കാണാനില്ലായിരുന്നു. അന്വേഷിച്ചുനടന്ന പൊലീസും നാട്ടുകാരും ബുധനാഴ്ച രാവിലെ രണ്ടുകാലുകളും മുറിച്ചുമാറ്റപ്പെട്ടനിലയിലുള്ള രുഗ്മിണിദേവിയുടെ മൃതദേഹം കണ്ടെത്തി. രക്തം വാർന്നാണ് മരണം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രായം ചെന്ന സ്ത്രീകളെ ആക്രമിച്ച് ആഭരണങ്ങൾ കവർച്ച ചെയ്യുന്ന സംഘങ്ങൾ ആ പ്രദേശത്തുണ്ട്. പ്രതികളെ പിടികൂടാൻ പൊലീസ് വ്യാപകമായ തെരച്ചിൽ ആരംഭിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Jaipur, Police
No comments:
Post a Comment