Latest News

ഭാര്യയെ കടത്തിക്കൊണ്ടുവന്ന കാമുകനെ ഗൾഫിൽ നിന്നെത്തിയ ഭർത്താവ് കുത്തി

നെടുമങ്ങാട്: ഭാര്യയെ കടത്തിക്കൊണ്ടുവന്ന കാമുകനെ ഗൾഫിൽ നിന്നെത്തിയ ഭർത്താവ് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ കാമുകൻ ആനാട് മെത്തോട് സ്വദേശി പ്രവീണിനെ (31) തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവും വിഴിഞ്ഞം സ്വദേശിയുമായ അനീഷിനെയും (37) സഹായി അനിൽ പോറ്റി (29) യേയും നാട്ടുകാർ പിടികൂടി പൊലീസിലേല്പിച്ചു. ഇവർ എത്തിയ കാർ നാട്ടുകാർ അടിച്ചുതകർത്തു.

ഞായറാഴ്ച രാത്രി 12 മണിയോടെ ആനാടാണ് സംഭവം. വിദേശത്തായിരുന്ന അനീഷിന്റെ ഭാര്യയേയും കുഞ്ഞിനേയും മൂന്ന് മാസം മുമ്പ് തട്ടിക്കൊണ്ടുവന്ന് ഒപ്പം താമസിപ്പിക്കുകയായിരുന്നു പ്രവീൺ. സുഹൃത്തുക്കൾ നൽകിയ വിവരമനുസരിച്ച ഗൾഫിൽ നിന്നെത്തിയ അനീഷ് കാമുകനെ തേടിയെത്തുകയായിരുന്നു. ഒരു കല്യാണ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു പ്രവീണിന് നേരെ ആക്രമണമുണ്ടായത്.




Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Nedumangad, Police, Arrested

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.