Latest News

വിദ്യാര്‍ത്ഥികള്‍ക്ക് സാഹിത്യ മല്‍സരങ്ങള്‍

ഉദുമ: ഓണാഘോഷത്തോടനുബന്ധിച്ച് കോളജ്, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി സാഹിത്യമല്‍സരങ്ങള്‍ നടത്താന്‍ കേരളീയ കലാകേന്ദ്രം ഉദുമ തീരുമാനിച്ചു. 

കഥ, കവിത, ലേഖനം എന്നിവയിലാണ് മല്‍സരം. മലയാളഭാഷയിലാണ് സാഹിത്യരചന നടത്തേണ്ടത്. കഥ ആറ് ലീഗല്‍ സൈസ് പേപറിലും കവിത രണ്ട് ലീഗല്‍ സൈസ് പേജിലും കവിയാന്‍ പാടില്ല. 

ദേശീയഘോഷങ്ങളുടെ മതേതരവത്കരണം ഓണത്തിന്റെ പശ്ചാത്തലത്തില്‍ എന്നതാണ് ലേഖനവിഷയം. ആറിന് മുമ്പായി മോഹനന്‍ പുലിക്കോടന്‍, സെക്രട്ടറി, കേരളീയ കലാകേന്ദ്രം, തച്ചങ്ങാട്, പി.ഒ പനയാല്‍, ബേക്കല്‍, കാസര്‍കോട് വിലാസത്തില്‍ അയക്കുക.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.