ഉദുമ: സി.പി.എം പ്രവര്‍ത്തകന്‍ മാങ്ങാട്ടെ എം.ബി ബാലകൃഷ്ണനെ കുത്തിക്കൊന്ന കേസിലെ പ്രതി ഉദുമ പരിയാരത്തെ ശ്രീജയന്റെ ഉടമസ്ഥതയിലുളള മറെറാരു ലോറിയും അഞ്ജാത സംഘം തീയിട്ട് നശിപ്പിച്ചു.
ലോറി ഡ്രൈവര്‍ പളളിക്കര ചെര്‍ക്കപ്പാറയ്ക്കടുത്ത് പട്രച്ചാലിലെ ശശിയുടെ വീട്ടു പറമ്പില്‍ നിര്‍ത്തിയിട്ടിരുന്ന കെ എല്‍ 60 ബി 1377 നമ്പര്‍ ലോറി അഞ്ജാത സംഘം തട്ടിയെടുത്ത് ഈ വീടിന് അരക്കിലോമീററര്‍ അകലെ എത്തിച്ച് മുന്‍ഭാഗത്തെ എഞ്ചിന് തീയിടുകയായിരുന്നു. ടയറും തീവെച്ച് നശിപ്പിച്ചു.
ബാലകൃഷ്ണന്‍ കൊലക്കേസിലെ മുഖ്യ പ്രതികളായ മാങ്ങാട് ആര്യടുക്കം കോളനിയിലെ കുട്ടാപ്പി എന്ന പ്രജിത്ത്, ശ്യാം മോഹന്‍ എന്നിവരെ സംഭവത്തിന് ശേഷം രക്ഷപ്പെടാന്‍ സഹായിച്ചുവെന്ന കേസിലാണ് ശ്രീജയനെ ബുധനാഴ്ച രാവിലെ നാലാംവാതുക്കലില്‍ വെച്ച് ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബാബുപെരിങ്ങേത്തും സംഘവും അറസ്റ്റ് ചെയ്തത്.
ശ്രീജയന്‍ കാഞ്ഞങ്ങാട് സബ്ജയിലില്‍ കഴിയുകയാണ്. ബുധനാഴ്ചയും വ്യാഴാഴ്ചയുമായി ശ്രീജയന്റെ ഉടമസ്ഥതയിലുളള രണ്ട് ലോറികള്‍ അഞ്ജാത സംഘം തീവെച്ചും അടിച്ചും തകര്‍ത്തിരുന്നു.
ശ്രീജയന്‍ അറസ്റ്റിലായ ദിവസം വൈകിട്ട് വട്ടത്തൂരില്‍ വെച്ച് ഒരു മിനിലോറി അടിച്ചു തകര്‍ത്തിരുന്നു. വ്യാഴാഴ്ച രാവിലെ പാക്കം കരുവാക്കോട്ട് വെച്ച് മറെറാരു ലോറി ബൈക്കിലെത്തിയ ഒരു സംഘം തീവെച്ച് നശിപ്പിക്കുകയും ചെയ്തിരുന്നു.
സംഭവത്തില്‍ ഡ്രൈവര്‍ സുധീറിന്റെ പരാതിയില്‍ കണ്ടാലറിയുന്ന അഞ്ചു പേര്‍ക്കെതിരെ ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഈ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഉദുമയിലും പരിസര പ്രദേശങ്ങളിലും പോലീസ് കാവല്‍ ശക്തമാക്കിയിട്ടുണ്ട്. ഉദുമ പടിഞ്ഞാര്‍ പരിയാരത്തുളള ശ്രീജയന്റെ തറവാട് വീടടക്കം പ്രതികളുടെ വീടുകളെല്ലാം പോലീസ് നിരീക്ഷണത്തിലാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment