ചട്ടഞ്ചാല്‍: വ്യാഴാഴ്ച ഉമ്മയ്ക്കും സഹോദരിക്കുമൊപ്പം ഓട്ടോയില്‍ സഞ്ചരിക്കുന്നതിനിടയില്‍ മീന്‍ ലോറിയിടിച്ചു മരിച്ച ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു സമീപത്തെ പട്ടുവത്ത് ഹൗസിലെ കെ. അഹ് മദ് ഷരീഫിന്റേയും ഷബാനയുടേയും മകള്‍ ഫാത്വിമ ഷരീഫയ്ക്ക് സഹപാഠികളുടേയും നാട്ടുകാരുടേയും കണ്ണീരില്‍ കുതിര്‍ന്ന യാത്രമൊഴി.
മകള്‍ മരിച്ച വിവരമറിഞ്ഞ പിതാവ് ഷരീഫ് വെള്ളിയാഴ്ച രാവിലെ ദുബൈയില്‍ നിന്നും നാട്ടിലെത്തി. പോസ്റ്റുമോര്‍ട്ടം നടപടിക്കുശേഷം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിന്നും തളങ്കര മാലിക് ദീനാര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ കുളിപ്പിച്ച ശേഷം മൃതദേഹംവീട്ടിലെത്തിച്ചു.
വ്യാഴാഴ്ച സ്‌കൂളിലെത്തി കളിച്ചും ചിരിച്ചും കണ്ട ഫാത്വിമയുടെ ചേതനയറ്റ മൃതദേഹം കണ്ട സഹപാഠികളും അധ്യാപകരും തളര്‍ന്നു വീണു.
ഇത് കണ്ടുനിന്നവരെ കണ്ണീരണിയിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ മൃതദേഹം ചട്ടഞ്ചാല്‍ ബദര്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. കോളിയടുക്ക അപ്‌സര പബ്ലിക്ക് സ്‌കൂളിലെ യു.കെ.ജി വിദ്യാര്‍ത്ഥിനിയാണ് ഫാത്വിമ. ഫാത്വിമയുടെ മരണത്തെ തുടര്‍ന്ന് വെള്ളിയാഴ്ച അപ്‌സര സ്‌കൂളിന് അവധി നല്‍കി.
വ്യാഴാഴ്ച വൈകുന്നേരം 6.50 മണിയോടെ ചട്ടഞ്ചാല്‍ ദേശീയപാത ജംഗ്ഷനിലാണ് സംഭവം. അനുജത്തി മറിയംബീവിയെ പനിബാധിച്ചതിനാല്‍ ഡോക്ടറെ കാണിച്ച് മടങ്ങുന്നതിനിടയിലാണ് അപകടം. മത്സ്യം കയറ്റാന്‍ കണ്ണൂരിലേക്ക് പോവുകയായിരുന്ന ലോറി ഇവര്‍ സഞ്ചരിച്ച ഓട്ടോയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ ഫാത്വിമയെ ഉടന്‍ സമീപവാസികള്‍ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
No comments:
Post a Comment