കാസര്‍കോട്: ജില്ലയിലെ രൂക്ഷമായ യാത്രാപ്രശ്‌നം പരിഹരിക്കണമെന്നും കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് നേരെ കല്ലേറ് നടത്തുന്നവരെ ഉടന്‍ പിടികൂടണമെന്നും ആവശ്യപ്പെട്ട് ബിജെപി ജില്ലാകലക്ടര്‍ക്ക് നിവേദനം നല്‍കി.
മുന്നറിയിപ്പില്ലാതെ കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ വെട്ടിക്കുറയ്ക്കുന്നതുമൂലം കടുത്ത ദുരിതമാണ് ജനങ്ങള്‍ക്ക് . കെടുകാര്യസ്ഥത മൂലമുണ്ടാകുന്ന നഷ്ടത്തിന്റെ കണക്കുപറഞ്ഞ് ബാധ്യതയില്‍ നിന്നൊഴിവാകുകയാണ് അധികൃതര്‍. വിദ്യാര്‍ത്ഥികളടക്കം മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ടിവരുന്നു.
മംഗലാപുരം റൂട്ടില്‍ സമാധാനത്തോടുകൂടി യാത്രചെയ്യാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. കല്ലേറ് പരമ്പര തന്നെ നടന്നിട്ടും അന്വേഷണം മന്ദഗതിയിലാണ്. ഒരാളെപ്പോലും പിടികൂടാന്‍ പോലീസിനായിട്ടില്ല. ജനങ്ങള്‍ അനുഭവിക്കുന്ന യാത്രാക്ലേശം പരിഹരിക്കാന്‍ ജില്ലാ ഭരണകൂടവും സംസ്ഥാന സര്‍ക്കാരും അടിയന്തിരമായി ഇടപെടണം.
പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ബിജെപി പ്രക്ഷോഭത്തിനിറങ്ങുമെന്നും ജില്ലാ പ്രസിഡണ്ട് പി.സുരേഷ്‌കുമാര്‍ ഷെട്ടി, ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത്, ട്രഷറര്‍ ജി.ചന്ദ്രന്‍ എന്നിവര്‍ നല്‍കിയ നിവേദനത്തില്‍ പറയുന്നു. ജില്ലാകലക്ടര്‍ അവധിയിലായതിനാല്‍ എഡിഎം എച്ച് ദിനേശന് ബിജെപി നേതാക്കള്‍ നിവേദനം കൈമാറി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
No comments:
Post a Comment