അഴകളവുകളോ, തൊലിവെളുപ്പോ നോക്കിയല്ലായിരുന്നു മുസ്ലീം സുന്ദരിയെ കണ്ടെത്തിയത്. ഭക്തിയും ജീവിത രീതികളും ആത്മീയതയും എന്നിവയാണ് മത്സരത്തിന്റെ മാനദണ്ഡങ്ങള്‍. വിവിധ രാജ്യങ്ങളില്‍ നിന്നായി ഇരുപതോളം പേര്‍ മത്സരിക്കാന്‍ എത്തിയിരുന്നു.
വിജയിയായ ആയിഷ തികച്ചും കറുത്തവളായിരുന്നു. അതേസമയം, മതപണ്ഡിതരായിരുന്നു ലോക മുസ്ലിം സുന്ദരിയെ തെരഞ്ഞെടുത്തത്. മത്സരത്തില്‍ ഒരിടത്ത് പോലും സുന്ദരികളുടെ ശരീരം പുറത്തുകാണിച്ചിരുന്നില്ല. മത്സരത്തില്‍ വിജയിച്ച ആയിഷയുടെ അഞ്ചര അടി ശരീരത്തില്‍ ആകെ പുറത്തു കണ്ടത് കൈയും മുഖവും മാത്രം.
തലപൂര്‍ണമായും മറച്ചിരുന്നു. എന്നാല്‍ മത്സരത്തില്‍ ഭാഗമായി സുന്ദരികള്‍ ക്യാറ്റ് വാക്ക് നടത്തി.
2,200 ഡോളറാണ് ഒബാബിയിയ്ക്ക് സമ്മാനത്തുകയായി ലഭിച്ചത്. കൂടാതെ മക്ക, ഇന്ത്യ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും അവസരമുണ്ട്. കരഞ്ഞുകൊണ്ട് ഖുറാന്‍ വചനങ്ങള്‍ ഓതിയ 21കാരിയായ ഒബാബിയി വിജയിയാണെന്നറിഞ്ഞപ്പോള്‍ അള്ളാഹുവിന് നന്ദി പറഞ്ഞു. ഇറാന്‍, നൈജീരിയ, ഇന്തോനേഷ്യ, ബ്രൂണെ, മലേഷ്യ, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള യുവതികളാണ് മത്സരത്തില്‍ പങ്കെടുത്തത്
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment