കാസര്‍കോട്: ലോകസഭ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി മുസ്‌ലിം ലീഗ് ഒക്‌ടോബര്‍ ആറിന് നടത്തുന്ന പാര്‍ലമെന്ററി മണ്ഡലം കണ്‍വന്‍ഷന്‍ വിജയിപ്പിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കാനും പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുന്നതിനും കാസര്‍കോട് നിയോജക മണ്ഡലത്തില്‍ മുനിസിപ്പല്‍ പഞ്ചായത്ത് തലങ്ങളില്‍ പ്രവര്‍ത്തന കണ്‍വന്‍ഷനുകള്‍ വിളിച്ചുചേര്‍ക്കും.
വെളളിയാഴ്ച മുതല്‍ ആരംഭിക്കുന്ന കണ്‍വന്‍ഷനുകളില്‍ മുസ്‌ലിം ലീഗ് പോഷക സംഘടന നേതാക്കളും നിയോജക മണ്ഡലം പ്രതിനിധികളും സംബന്ധിക്കും. കണ്‍വന്‍ഷനുകള്‍ വന്‍ വിജയമാക്കണമെന്നും പരമാവധി പ്രവര്‍ത്തകരെ സംബന്ധിപ്പിക്കണമെന്നും മണ്ഡലം പ്രസിഡണ്ട് എല്‍.എ.മഹ്മൂദ് ഹാജി, ജനറല്‍ സെക്രട്ടറി എ.എ.ജലീല്‍ അഭ്യര്‍ത്ഥിച്ചു.
കണ്‍വന്‍ഷന്‍ തിയ്യതി: സെപ്തംബര്‍ 20(ബദിയഡുക്ക) 21(ബെള്ളൂര്‍) 22(മൊഗ്രാല്‍ പുത്തൂര്‍) 26(കാറഡുക്ക) 27(കാസര്‍കോട്) 29(കുമ്പഡാജെ) ഒക്‌ടോബര്‍ ഒന്ന് (ചെങ്കള)
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
No comments:
Post a Comment