ജിദ്ദ: ഹജ്ജുമായി ബന്ധപ്പെട്ട പുണ്യസ്ഥലങ്ങളിലൊന്നും പാചകവാതക എല്‍.പി.ജി സിലിണ്ടറുകള്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
മിനാ, അറഫ, മുസ്ദലിഫ എന്നിവിടങ്ങളില്‍ തീപിടിത്തം പോലുള്ള അനിഷ്ടസംഭവങ്ങളും അപകടങ്ങളും ഒഴിവാക്കാന്‍ പാചകവാതക സിലിണ്ടറുകളുടെ ഉപയോഗം കര്‍ശനമായി തടയണമെന്ന് ആഭ്യന്തരമന്ത്രിയും ഹജ്ജിന്‍െറ ഉന്നതാധികാര സമിതി അധ്യക്ഷനുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് ബിന്‍ അബ്ദുല്‍അസീസ് ആണ് അറിയിച്ചത്.
വിവിധ നാടുകളില്‍നിന്നുള്ള ഹജ്ജ് സംഘങ്ങള്‍, സ്വകാര്യഗ്രൂപ്പുകള്‍, ഹജ്ജുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഓഫിസുകള്‍, സന്നദ്ധസേവന വിഭാഗങ്ങള്‍ തുടങ്ങി എല്ലാവര്‍ക്കും ഈ നിരോധനിയമം ബാധകമാണെന്ന് മന്ത്രാലയ തീരുമാനം വിശദീകരിച്ച് സിവില്‍ ഡിഫന്‍സ് ആസ്ഥാനത്തെ മാധ്യമവക്താവ് അബ്ദുല്ല ബിന്‍ സാബിത് അല്‍ ഉറാബി അല്‍ഹാരിസി വ്യക്തമാക്കി.
മിനായിലെ തീര്‍ഥാടകരുടെ തമ്പുകളിലും മറ്റും എല്‍.പി.ജി സിലിണ്ടറുകള്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ സിവില്‍ ഡിഫന്‍സും പൊലീസും ചേര്‍ന്ന് പഴുതടച്ച് പരിശോധന നടത്തും. നിയമം ലംഘിക്കുന്നവര്‍ക്ക് 30,000 റിയാല്‍ വരെ പിഴ ചുമത്തുന്നതടക്കമുള്ള ശിക്ഷാനടപടികള്‍ കൈക്കൊള്ളുമെന്ന് അല്‍ഹാരിസി മുന്നറിയിപ്പ് നല്‍കി.
ഗ്യാസ് സിലിണ്ടറുകള്‍ പുണ്യനഗരികളില്‍ എത്തുന്നില്ലെന്നും ഉപയോഗിക്കുന്നില്ലെന്നും ഉറപ്പുവരുത്താന്‍ അദ്ദേഹം ഹജ്ജ് ത്വവാഫ് സ്ഥാപനങ്ങള്‍ക്കും ഗ്രൂപ്പുകള്‍ക്കും ഹജ്ജുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment