ബേക്കല്‍: ഇന്ത്യന്‍ നാഷണല്‍ ലീഗ് എന്നത് മാത്രമല്ല ഇന്ത്യയില്‍ നട്ടെല്ലുളളവരുടെ ലീഗാണ് ഐ.എന്‍.എല്‍ എന്ന് എന്‍.സി.പി സംസ്ഥാന വൈ.പ്രസിഡണ്ട് ഉഴവൂര്‍ വിജയന്‍ പറഞ്ഞു.
നാഷണല്‍ ലീഗ് പളളിക്കര പഞ്ചായത്ത് കമ്മിററി ബേക്കലില്‍ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അധികാരം മോഹിച്ചോ, ലാഭത്തിനേ, വ്യക്തി താല്പര്യത്തിനോ വേണ്ടിയുളള പാര്‍ട്ടിയല്ല ഐ.എന്‍.എല്‍, മററു രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അധികാരമില്ലാ ഒരു ദിവസം പോലും തന്റേടത്തോടെ നില്‍ക്കാന്‍ സാധിക്കില്ലെന്നും ഉഴവൂര്‍ വിജയന്‍ പറഞ്ഞു.
ഐ.എന്‍.എല്‍ ജില്ലാ പ്രസിഡണ്ട് പി.എ മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. കുന്നില്‍ ഹംസ അധ്യക്ഷത വഹിച്ചു.
ഐ.എന്‍.എല്‍ ജില്ലാ പ്രസിഡണ്ട് പി.എ മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. കുന്നില്‍ ഹംസ അധ്യക്ഷത വഹിച്ചു.
വിവിധ രാഷ്ട്രീയ സംഘടനകളില്‍ നിന്നും രാജിവെച്ച് ഐ.എന്‍.എല്ലില്‍ ചേര്‍ന്ന നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ചടങ്ങില്‍ സ്വീകരണം നല്‍കി.
സി.പി.എം ഉദുമ ഏരിയ സെക്രട്ടറി കെ.വി. കുഞ്ഞിരാമന്‍, പളളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കുന്നൂച്ചി കുഞ്ഞിരാമന്‍, കോഴിക്കോട് ജില്ലാ സെക്രട്ടറി ആലിക്കുട്ടി മാസ്റ്റര്‍, അസീസ് കടപ്പുറം, എം.എ ലത്തീഫ്, അജിത്ത് കുമാര്‍ ആസാദ്, സുബൈര്‍ പടുപ്പ്, കപ്പണ മുഹമ്മദ് കുഞ്ഞി, ആമു ഹാജി മൗവ്വല്‍, മുസ്തഫ, ശഫീഖ് റഹ്മാന്‍, മൊയ്തു ഹദ്ദാദ്‌നഗര്‍, റഹീം ബെണ്ടിച്ചാല്‍, സിദ്ധീഖ് ചേരങ്കൈ തുടങ്ങിയവര്‍ സംസാരിച്ചും. സാലിം. ബി.കെ സ്വാഗതവും, ജംഷീദ് റഹ്മാന്‍ നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment