ഉദുമ: കഴിഞ്ഞ ജൂലൈ 23 ന് ഷട്ടര്‍ തകര്‍ത്ത് കൊളളയടിച്ച ഉദുമയിലെ പുഷ്പലത ജ്വല്ലറിയില്‍ വീണ്ടും കവര്‍ച്ച ശ്രമം. മോഷ്ടാക്കളായ രണ്ടു പേര്‍ ക്യാമറയില്‍ കുടുങ്ങി.
ഉദുമ മാര്‍ക്കററ് റോഡിലുളള പുഷ്പലത ജ്വല്ലറിയിലാണ് ഞായറാഴ്ച പുലര്‍ച്ചെ വീണ്ടും മോഷണ ശ്രമം നടന്നത്. ഷട്ടര്‍ തകര്‍ക്കാനുളള ശ്രമം വിഫലമായതിനാല്‍ രണ്ട് മണിക്കൂറോളമുളള മോഷണ ശ്രമം ഉപേക്ഷിച്ച് കളളമാര്‍ സ്ഥലം വിട്ടെങ്കിലും മുമ്പത്തേ മേഷണത്തിന് ശേഷം ജ്വല്ലറി ഉടമ സ്ഥാപിച്ച സെക്യൂരിററി ക്യാമറയില്‍ രാത്രി 1.50 ഓടെ തുടങ്ങിയ മോഷണ ജോലിയുടെ വിശദായ വീഡിയോ പതിഞ്ഞു.
ഇത് ബേക്കല്‍ പോലീസ് പരിശോധിച്ചു വരികയാണ്. മോഷ്ടാക്കള്‍ ഉത്തരേന്ത്യക്കാരാണെന്ന് കരുതുന്നു. രണ്ടംഗ സംഘം രാത്രി 1.50 ഓടെ ജ്വല്ലറിയുടെ മുമ്പിലുളള ട്യൂബ് ലൈററ് തകര്‍ക്കുന്നതും കമ്പിപാര ഉപയോഗിച്ച് ഷട്ടര്‍ തകര്‍ക്കാനുളള ശ്രമവുമാണ് വീഡിയോയില്‍ പതിഞ്ഞിരിക്കുന്നത്.
ഇടയ്ക്ക് വാഹനങ്ങളുടെ ലൈററ് കാണുമ്പോള്‍ ജ്വല്ലറിയുടെ ഒരു ഭാഗത്തുളള ഇരുളില്‍ മാറി നില്‍ക്കുന്ന രംഗവും വീഡിയോയില്‍ ഉണ്ട്.
ഇടയ്ക്ക് വാഹനങ്ങളുടെ ലൈററ് കാണുമ്പോള്‍ ജ്വല്ലറിയുടെ ഒരു ഭാഗത്തുളള ഇരുളില്‍ മാറി നില്‍ക്കുന്ന രംഗവും വീഡിയോയില്‍ ഉണ്ട്.
കഴിഞ്ഞ ജൂലൈ 23 ന് പുഷ്പലത ജ്വല്ലറിയുടെ ഷട്ടറിന്റെ ഒരു ഭാഗം ഇളക്കി അകത്ത് കടന്ന കവര്‍ച്ചക്കാര്‍ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 3 കിലോ വെളളി ആഭരണങ്ങള്‍ കവര്‍ന്നിരുന്നു. സ്വര്‍ണ്ണാഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന മറെറരു ലോക്കര്‍ തകര്‍ക്കാനുളള ശ്രമം വിജയിച്ചില്ല.
ജ്വല്ലറി ഉടമ കളനാട് തൊട്ടിയിലെ ഗണേഷന്റെ പരാതിയില്‍ ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് വീണ്ടും മോഷണ ശ്രമം നടന്നത്.
ഉദുമയിലും പരിസര പ്രദേശങ്ങളിലുമായി ആയിരത്തിലധികം ഉത്തരേന്ത്യന്‍ തൊഴിലാളികളുണ്ട് ഇവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നീങ്ങുന്നത്.
ഉദുമയില്‍ ജ്വല്ലറിയുടെ ഷട്ടര്‍ തകര്‍ത്ത് 3 കിലോ വെളളി ആഭരണങ്ങള്‍ കവര്‍ന്നു

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment