കാഞ്ഞങ്ങാട്: സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് അഴിമുഖത്തോടുചേര്‍ന്നുള്ള പുഴയില്‍ മുങ്ങിമരിച്ചു. ഒരാള്‍കൂടി ഒഴുക്കില്‍പ്പെട്ടെങ്കിലും നാട്ടുകാര്‍ രക്ഷപ്പെടുത്തി.
കാഞ്ഞങ്ങാട് ഇഖ്ബാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിനടുത്ത് താമസിക്കുന്ന സോനു ഡേവിഡ് ജോസഫ്(20) ആണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന കുശാല്‍നഗറിലെ അബൂബക്കറിന്റെ മകന്‍ മുനീറിനെയാണ് രക്ഷപ്പെടുത്തിയത്. മുനീര്‍ കാഞ്ഞങ്ങാട് മന്‍സൂര്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്.
അജാനൂര്‍ കടപ്പുറത്തെ ഫിഷ് ലാന്‍ഡിങ് സെന്ററിനടുത്തുള്ള കൊത്തിക്കാല്‍ പുഴയിലാണ് സോനുവും സുഹൃത്തുക്കളും കുളിക്കാനിറങ്ങിയത്. അഴിമുഖത്തോട് ചേര്‍ന്നുള്ള പുഴയായതിനാല്‍ സോനുവും മുനീറും അടിയൊഴുക്കില്‍പ്പെട്ടുപോകുകയാണുണ്ടായത്.
ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് മൂവരും കൊത്തിക്കാല്‍ പുഴയിലിറങ്ങിയത്. സോനുവിനെയും മുനീറിനെയും കാണാതായതോടെ മൂന്നമത്തെയാള്‍ തീരപ്രദേശത്തെ വീട്ടുകാരെ വിളിച്ച് വിവരമറിയിച്ചു. തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ നടത്തിയ തിരച്ചിലിലാണ് മുനീറിനെ കണ്ടെത്തിയത്. പുഴഭാഗത്ത് വലയെറിഞ്ഞപ്പോഴാണ് സോനുവിനെ കണ്ടെത്തിയത്. ഉടന്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പരേതനായ സിവില്‍ എന്‍ജിനീയര്‍ മുക്കടയില്‍ ജോസഫിന്റെയും ഇഖ്ബാല്‍ റോഡിലെ സ്റ്റിച്ച്‌വെല്‍ സ്ഥാപനത്തിന്റെ ഉടമ ജെസ്സിയുടെയും ഏകമകനാണ് സോനു. എറണാകുളം കലൂര്‍ സ്വദേശികളായ ഇവര്‍ കാഞ്ഞങ്ങാട് ഇഖ്ബാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിനടുത്തുള്ള ക്വാര്‍ട്ടേഴ്‌സിലാണ് കഴിഞ്ഞ ആറുവര്‍ഷമായി താമസിക്കുന്നത്.
കുശവന്‍കുന്നിലെ ഹാര്‍ഡ് വെയര്‍ സ്ഥാപനമായ 'മെറ്റല്‍ സ്‌പോട്ടി'ന്റെ മാനേജരാണ് സോനു. ഗിത്താര്‍ വായനയില്‍ ഒട്ടേറെ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment