കാസര്‍കോട്: തിരുവോണ നാളില്‍ സിപിഐ എം പ്രവര്‍ത്തകനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ കോണ്‍ഗ്രസ് കാടത്തത്തില്‍ സിപിഐ എം ജില്ലാസെക്രട്ടറിയറ്റ് ശക്തിയായി പ്രതിഷേധിച്ചു. ഭരണത്തണലില്‍ മനുഷ്യരെ മൃഗീയമായി കൊലപ്പെടുത്തുന്ന കോണ്‍ഗ്രസിന്റെ മനുഷ്യത്വ രഹിതമായ സംസ്‌കാരമാണ് കൊലപാതകത്തിലൂടെ പുറത്തുവന്നത്.
അക്രമത്തിനായി തീവ്രവാദികളെയും കോണ്‍ഗ്രസ് ഉപയോഗിക്കുന്നുവെന്നാണ് കൊലനടത്തിയ രീതിയിലൂടെ മനസിലാകുന്നത്.
ജനങ്ങള്‍ സമാധാനത്തോടെ ജീവിക്കുന്ന മാങ്ങാട് പ്രദേശത്തും ഉദുമ പഞ്ചായത്തിലും കുഴപ്പം ഉണ്ടാക്കാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഗൂഢാലോചനയാണ് നിരപരാധിയായ യുവാവിന്റെ കൊലപാതകത്തിനു പിന്നില്‍. നാടാകെ ഓണാഘോഷത്തില്‍ മുഴുകിയിരിക്കുമ്പോള്‍ എന്തിനുവേണ്ടിയാണ് കൊലപാതകം ആസുത്രണം ചെയ്തതെന്ന് അക്രമ രാഷ്ട്രീയത്തിനെതിരെ മുതലകണ്ണീരൊഴുക്കുന്ന കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കണം.
പ്രതികളെ കോണ്‍ഗ്രസ് നേതാക്കളാണ് സംരക്ഷിക്കുന്നത്. മനുഷ്യരെ കൊല്ലുന്നതിന് പരിശീലനം നേടിയവരാണ് കൊലപാതം നടത്തിയത്. സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പ്രതികള്‍ക്ക് കൊലക്ക് പരിശീലനം നല്‍കിയത് ആരാണെന്നും കോണ്‍ഗ്രസ് വ്യക്തമാക്കണം. കൊലയാളികളെയും അതിന് നേതൃത്വം നല്‍കിയവരെയും ഉടന്‍ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പൊലീസ് തയ്യാറാകണം. ഭരണത്തണലില്‍ പ്രതികളെ രക്ഷിക്കാനാണ് നീക്കമെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ജില്ലാസെക്രട്ടറിയറ്റ് മുന്നറിയിപ്പ് നല്‍കി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment