Latest News

കണ്ണൂരില്‍ രണ്ട് തൊഴിലാളികള്‍ ഷോക്കേറ്റ് മരിച്ചു

കണ്ണൂര്‍ : കൂത്തുപറമ്പിലും പേരാവൂരിലുമായി ബുധനാഴ്ച രണ്ട് തൊഴിലാളികള്‍ ഷോക്കേറ്റുമരിച്ചു. കൂത്തുപറമ്പ് കാഞ്ഞിലേരി യു.പി.സ്‌കൂളിന് സമീപത്തെ 'രൂനാലയത്തില്‍' നള്ളക്കണ്ടി രാഘവനും (58), പേരാവൂര്‍ കോളയാട് ആലച്ചേരി എടക്കോട്ടെ 'രതീഷ് ഭവനി'ല്‍ സി.രവീന്ദ്രനു (60) മാണ് മരിച്ചത്.

മെരുവമ്പായി പള്ളിക്കുസമീപത്തെ കെട്ടിടത്തില്‍ അറ്റകുറ്റപ്പണിക്കിടെ ബുധനാഴ്ച രാവിലെ 11നാണ് രാഘവന് ഷോക്കേറ്റത്. നനഞ്ഞ ചുമരില്‍ തട്ടിക്കിടന്ന വൈദ്യുതവയറില്‍ക്കൂടി ഷോക്കേറ്റ് രാഘവന്‍ തെറിച്ചുവീണു. ഉടനെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പരേതരായ കുഞ്ഞിരാമന്റെയും മാധവിയുടെയും മകനാണ്. ഭാര്യ: നെല്ലിക്ക പ്രസന്ന. മക്കള്‍: രൂന, ജിവിന, ജിതിന്‍. സഹോദരങ്ങള്‍: ശശി, രഞ്ചന്‍, ജാനകി, സരസ്വതി, സുമതി, സതി, പരേതയായ സരോജിനി.

ലോറിയില്‍ മരം കയറ്റിപ്പോകവെ കുറുകെയുള്ള വൈദ്യുതിലൈനില്‍ തട്ടി ഷോക്കേറ്റാണ് ലോഡിങ് തൊഴിലാളിയായ സി.രവീന്ദ്രന്‍ മരിച്ചത്. ലോഡിങ് കഴിഞ്ഞ് ലോറിയുടെ മുകളിലിരുന്ന് പോകവെ ആലച്ചേരി-മുതുവാട് റോഡിനുകുറുകെയുള്ള വൈദ്യുതിലൈനില്‍ കുരുങ്ങിയാണ് അപകടമുണ്ടായത്. സി.ഐ.ടി.യു. ആലച്ചേരി യൂണിറ്റംഗമാണ്. ഭാര്യ: ദേവകി. മക്കള്‍: രാജേഷ്, രജീഷ്, രജില. മരുമകന്‍: പ്രസാദ്.

 
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.