Latest News

ആളില്ലാത്ത സുഹൃത്തിന്റെ വീട്ടിലെത്തിയ കമിതാക്കളെ നാട്ടുകാര്‍ തടഞ്ഞുവച്ചു, കാര്‍ തകര്‍ത്തു

മട്ടന്നൂര്‍: ആളില്ലാത്ത സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിനെയും യുവതിയെയും നാട്ടുകാര്‍ തടഞ്ഞുവച്ചു. ഇവര്‍ സഞ്ചരിച്ച കാര്‍ നാട്ടുകാര്‍ അടിച്ചു തകര്‍ത്തു.

കണ്ണൂരില്‍ വിദ്യാര്‍ഥികളായ ഇരുവരും ഉരുവച്ചാലില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ എത്തിയപ്പോഴാണ് തടഞ്ഞുവച്ചത്. നാട്ടുകാര്‍ കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ സുഹൃത്തിന്റെ വീട്ടിലെത്തിയതാണെന്നായിരുന്നു ഇവരുടെ മറുപടി. എന്നാല്‍ സുഹൃത്തിന്റെ വീട്ടില്‍ ആളില്ലെന്നു മനസിലാക്കിയ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇതിനിടയിലാണ് പ്രകോപിതരായ ചിലര്‍ കാര്‍ തകര്‍ത്തത്.

യുവാവിനെ പൊലീസിലും പെണ്‍കുട്ടിയെ രക്ഷിതാക്കളെയും ഏല്‍പ്പിച്ചു. നരവൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയും കൂത്തുപറമ്പ് സ്വദേശിയായ യുവാവുമാണ് ഉരുവച്ചാലില്‍ എത്തിയത്.
പരാതി ഇല്ലാത്തതിനാല്‍ കേസെടുത്തില്ല. കാര്‍ തകര്‍ത്തതിലും പരാതി ഉണ്ടായില്ല.

 
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.