Latest News

കാമുകന്‍ വിവാഹം ചെയ്യണമെന്ന ആവശ്യവുമായി വനിതാ കമ്മീഷന് ഭര്‍ത്തൃമതിയുടെ പരാതി

പയ്യന്നൂര്‍: കാമുകന്‍ വിവാഹം ചെയ്യണമെന്ന ആവശ്യവുമായി ഭര്‍ത്തൃമതിയും 2 വയസ് പ്രായമായ കുട്ടിയുടെ മാതാവുമായ യുവതി വനിതാ കമ്മീഷനുമുമ്പാകെ പരാതിയുമായി എത്തി.

മലപ്പുറം സ്വദേശിയായ ഗള്‍ഫുകാരന്റെ ഭാര്യയും വയക്കര സ്വദേശിനിയുമായ യുവതിയാണ് അയല്‍വാസിയായ യുവാവിനെതിരെ പരാതിയുമായി എത്തിയത്. വര്‍ഷങ്ങളായി തങ്ങള്‍ പ്രണയത്തിലാണെന്നും തന്നെയല്ലാതെ മറ്റാരെയും വിവാഹം ചെയ്യരുതെന്നുമാണ് യുവതിയുടെ ആവശ്യം. യുവതി ഭര്‍ത്താവുമായി തെറ്റി പിരിഞ്ഞ് കുട്ടിയോടൊപ്പം വയക്കര വീട്ടിലെത്തിയതാണ്. പിന്നീട്
കാമുകന്റെ വീട്ടിലെത്തി തന്നെ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുവെങ്കിലും കാമുകന്‍ ആവശ്യം നിരാകരിക്കുകയായിരുന്നു. യുവാവ് മറ്റൊരു വിവാഹത്തിനൊരുങ്ങവെയാണ് ഭര്‍ത്തൃമതിയായ യുവതി വനിതാ കമ്മീഷനെ സമീപിച്ചത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.