കണ്ണൂര്‍: സ്വര്‍ണാഭരണനിര്‍മാണ സ്ഥാപനത്തിന്റെ ഉടമയെ കബളിപ്പിച്ച് 10 ലക്ഷത്തിന്റെ ആഭരണവുമായി മുങ്ങിയ ജീവനക്കാരനെ വെസ്റ്റ് ബംഗാളില്‍ അറസ്റ്റുചെയ്ത് കണ്ണൂരിലെത്തിച്ചു. വെസ്റ്റ് ബംഗാള്‍ മേമാലി മിര്‍ജാപുരിലെ ദില്‍മുഹമ്മദ് ഖാനാണ്(41) അറസ്റ്റിലായത്.
ബംഗാളില്‍ അറസ്റ്റുചെയ്ത പ്രതിയെ കോടതിനിര്‍ദേശപ്രകാരം ബംഗാള്‍ പോലീസ് കണ്ണൂരിലെത്തിച്ച് ടൗണ്‍പോലീസിനു കൈമാറി. ബംഗാള്‍ സ്വദേശിയായ എസ്.കെ.അഷ്‌റഫ് അലി കണ്ണൂരില്‍ നടത്തുന്ന ആഭരണനിര്‍മാണകേന്ദ്രത്തിലെ ജീവനക്കാരനായിരുന്നു ദില്‍മുഹമ്മദ് ഖാന്‍. ഇവിടെനിന്ന് തയ്യാറാക്കുന്ന ആഭരണങ്ങള്‍ ജ്വല്ലറികളില്‍ വിതരണം ചെയ്യുന്നത് ദില്‍മുഹമ്മദ് ഖാനാണ്. അങ്ങനെ വിതരണത്തിനേല്പിച്ച 10 ലക്ഷത്തോളം വിലവരുന്ന ആഭരണങ്ങളുമായി 2013 ഏപ്രില്‍ 23ന് ഇയാള്‍ മുങ്ങിയതായാണ് പരാതി.
കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലെ എസ്.ഐ. കെ.പി.ടി.ജലീലും പോലീസുകാരായ ഷമീം, വിനോദ് എന്നിവരും ബംഗാളിലെത്തി അന്വേഷണം നടത്തി പ്രതിയുടെ വീട് കണ്ടുപിടിക്കുകയും മറ്റ് വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. മറ്റൊരു കവര്‍ച്ചക്കേസില്‍ പ്പെട്ട് പ്രതി ജയിലിലാണെന്ന വിവരമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. തുടര്‍ന്ന് പ്രതിയെ വിട്ടുകിട്ടാന്‍ വേണ്ടി ബംഗാള്‍ കോടതിയില്‍ ഹര്‍ജി നല്‍കി.

ഇതേത്തുടര്‍ന്ന് ബംഗാള്‍ പോലീസ് എസ്.ഐ.യുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ കണ്ണൂരിലെത്തിച്ച് കേരളാ പോലീസിന് കൈമാറുകയായിരുന്നു. ദില്‍മുഹമ്മദ് ഖാന്‍ തട്ടിയെടുത്ത ആഭരണങ്ങള്‍ കാസര്‍കോട്, കണ്ണൂര്‍ജില്ലകളിലെ ജ്വല്ലറികളില്‍ വിറ്റതായാണ് വിവരം.
സ്വര്‍ണംവിറ്റ പണം ഇയാള്‍ വിവിധ ബാങ്കുകളിലൂടെ നാട്ടിലുള്ള ഭാര്യയുടെ അക്കൗണ്ടിലേക്കുമാറ്റി. നാട്ടില്‍ ഈ പണം ഉപയോഗപ്പെടുത്തി വലിയ വീട് നിര്‍മിക്കുകയും വാഹനം വാങ്ങുകയുമൊക്കെ ചെയ്തതായി പോലീസ് കണ്ടെത്തി. പ്രതി വിറ്റ ആഭരണങ്ങള്‍ കണ്ടെടുക്കാനുണ്ട്. കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കും തൊണ്ടിമുതലുകള്‍ കണ്ടെത്താനുംവേണ്ടി അഞ്ചുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment