Latest News

അമ്മ തൂങ്ങിമരിക്കുന്നത് കണ്ട് മണിക്കൂറുകളോളം കുഞ്ഞ് പകച്ചു നിന്നു; നാട്ടുകാരെത്തി വാതില്‍ ചവിട്ടിത്തുറന്ന് പുറത്തെടുത്തു

കാസര്‍കോട്:[www.malabarflash.com] ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച അമ്മക്കരികില്‍ പകച്ച് നില്‍ക്കുകയായിരുന്ന ഒന്നരവയസ്സുകാരിയെ നാട്ടുകാര്‍ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്ന് പുറത്തെടുത്തു.

ശനിയാഴ്ച ഉച്ചക്ക് ചട്ടഞ്ചാലിലാണ് സംഭവം. ജെ.സി.ബി ഡ്രൈവര്‍ കര്‍ണ്ണാടക ബംഗളകോട്ടയിലെ മുത്തുവിന്റെ ഭാര്യ സുചിത്രയാണ് മരിച്ചത്. ക്വാര്‍ട്ടേഴ്‌സില്‍ ആളനക്കമില്ലാത്തതിനാല്‍ തൊട്ടടുത്ത താമസക്കാര്‍ ജനലിലൂടെ നോക്കിയപ്പോഴാണ് സുചിത്രയെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ നാട്ടുകാരെ വിവരമറിയിച്ചു. നാട്ടുകാരെത്തുമ്പോഴേക്കും മകള്‍ പ്രിയ അമ്മയെ നോക്കി പകച്ച് നില്‍ക്കുകയായിരുന്നു.

വാതില്‍ ചവിട്ടിത്തുറന്ന് കുഞ്ഞിനെ വാരിപ്പുണര്‍ന്ന് നാട്ടുകാര്‍ പുറത്തേക്ക് കൊണ്ടുവന്നു. വിവരം പൊലീസിലും അറിയിച്ചു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ജോലിക്ക് പോയ മുത്തു വിവരമറിഞ്ഞയുടന്‍ ക്വാര്‍ട്ടേഴ്‌സില്‍ തിരിച്ചെത്തി.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.