Latest News

യുവതിയോട് അപമര്യാദയായി പെരുമാറിയ ഡോക്ടര്‍ പോലീസ് കസ്റ്റഡിയില്‍

ബാലരാമപുരം: ചികിത്സ തേടി ആശുപത്രിയിലെത്തിയ യുവതിയെ കടന്ന് പിടിച്ച് അപമര്യദയായി പെരുമാറിയ ഡോക്ടര്‍ പിടിയില്‍. ബാലരാമപുരം കൊടിനടയിലെ മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലെ ഡോക്ടര്‍ തമിഴ്‌നാട് സ്വദേശിയായ രാമചന്ദ്ര(41) നെയാണ് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് പിടികൂടിയത്.

ശനിയാഴ്ച രാവിലെ പനി ബാധിച്ച് ചികിത്സക്കെത്തിയ അമ്മയെയും കുഞ്ഞിനെയും പരിശോധിച്ച ഡോക്ടര്‍ കുഞ്ഞിനെ കാര്യമായി പരിശോധിക്കാതെ അമ്മയെ ബി.പി.പരിശോധിക്കണമെന്ന് പറഞ്ഞ് ബന്ധുവിനെ മുറിയില്‍ നിന്നും പുറത്തിറക്കിയ ശേഷം യുവതിയെ കടന്നുപിടിക്കുകയായിരുന്നു . യുവതി ബഹളം വച്ചപ്പോഴാണ് ആശുപത്രിയിലുള്ളവര്‍ സംഭവമറിയുന്നത്.തുടര്‍ന്ന് യുവതി ഭര്‍ത്താവിനോടൊപ്പം പോലീസ് സ്റ്റേഷനില്‍ യുവതി പരാതി നല്കുകയായിരുന്നു.

ഇതിന് മുമ്പും ജോലി നോക്കിയിരുന്ന ആശുപത്രിയില്‍ നിന്നും ഇയാളെ പുറത്താക്കിയിരുന്നു. ഇത്തരം സംഭവങ്ങള്‍ ഇവിടെ പതിവാണെന്നും നാണക്കേട് ഭയന്ന് പലരും പ്രതികരിക്കാത്തതാണെന്നും നാട്ടുകാര്‍ പറഞ്ഞു. പരിശോധനക്കെത്തിയ രോഗികളോട് അസഭ്യം പറഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഈ ഡോക്ടര്‍ക്കെതിരെ പരാതിയുയര്‍ന്നിരുന്നു. ബാലരാമപുരം എസ്.ഐ.മധുസൂദനന്‍ നായരുടെ നേതൃത്വത്തിലാണ് ഡോക്ടറെ പിടികൂടിയത്.

പോലീസിന് ഇയാള്‍ കൃത്യമായ വിലാസം നല്‍കാത്തതിനാല്‍ ഇയാളെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞിട്ടില്ല. ഈ ഹോസ്പിറ്റലിനെ കുറിച്ച് മുമ്പും പരാതി ഉയര്‍ന്നിട്ടുണെ്ടങ്കിലും നടപടി സ്വീകരിക്കാതെ പോകുന്നതും പ്രതിഷേധത്തിനിടയാക്കുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.