കൊച്ചി. പൊലീസ് ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചും മൊഴിയെടുത്തെന്ന് മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്. ബന്ധുക്കളെ അറസ്റ്റ് ചെയ്യുമെന്നുവരെ പൊലീസ് ഭീഷണിപ്പെടുത്തിയതായും ബിസിസിഐയുടെ അച്ചടക്കസമിതിക്ക് അയച്ച കത്തില്‍ ശ്രീശാന്ത് വിശദീകരിക്കുന്നു.
രാജ്യത്തിനായി ക്രിക്കറ്റ് കളിക്കണമെന്നും വിജയങ്ങള്‍ നേടണമെന്നുമാണ് തന്റെ ആഗ്രഹമെന്നും കോഴവാങ്ങിയെന്നതിനു പൊലീസിനു തെളിവു ലഭിച്ചിട്ടില്ലെന്നും കത്തില്‍ പറയുന്നുണ്ട്. ശബ്ദരേഖയുണ്ടെന്ന വാദം കള്ളമാണെന്നും പൊലീസ് റിപ്പോര്‍ട്ട് ഊഹാപോഹവും കേട്ടുകേള്‍വിയും വച്ചുള്ളതാണെന്നും ശ്രീശാന്ത് കത്തില്‍ ആരോപിക്കുന്നു.
ക്രിക്കറ്റിന്റെ മാന്യതയ്ക്ക് നിരക്കാത്ത ഒരു കാര്യവും ചെയ്തിട്ടില്ലെന്നും കാലിലെ പരുക്ക് മാറാന്‍ ആറ് ശസ്ത്രക്രിയ നടത്തിയതായും കത്തില്‍ ശ്രീ പറയുന്നു.
രാജ്യത്തിനായി ക്രിക്കറ്റ് കളിക്കണമെന്നും വിജയങ്ങള്‍ നേടണമെന്നുമാണ് തന്റെ ആഗ്രഹമെന്നും കോഴവാങ്ങിയെന്നതിനു പൊലീസിനു തെളിവു ലഭിച്ചിട്ടില്ലെന്നും കത്തില്‍ പറയുന്നുണ്ട്. ശബ്ദരേഖയുണ്ടെന്ന വാദം കള്ളമാണെന്നും പൊലീസ് റിപ്പോര്‍ട്ട് ഊഹാപോഹവും കേട്ടുകേള്‍വിയും വച്ചുള്ളതാണെന്നും ശ്രീശാന്ത് കത്തില്‍ ആരോപിക്കുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment