തൊട്ടടുത്ത പ്രദേശത്ത് തിങ്കളാഴ്ച ഒരാള്‍ നിര്യാതനായിരുന്നു. ഈ വീട്ടില്‍ പോയി ബൈക്കില്‍ മടങ്ങുമ്പോള്‍ ബാലകൃഷ്ണനെ തടഞ്ഞു നിര്‍ത്തി കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് സൂചന. തിങ്കളാഴ്ച വൈകിട്ടാണ് ബാലകൃഷ്ണന്‍ മരണ വീട്ടില്‍ ചെന്നത്.
രാത്രി 8.45 മണിയോടെ വഴിയാത്രക്കാരായ രണ്ടുപേരാണ് ബാലകൃഷ്ണനെ ചോരയില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. അക്രമികള്‍ ആരാണെന്നോ അക്രമി സംഘത്തില്‍ എത്ര പേര്‍ ഉണ്ടായിരുന്നുവോ എന്നും വ്യക്തമായിട്ടില്ല.
ഉദുമയിലെ സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവും ഉദുമ ലോക്കല്‍സെക്രട്ടറിയുമായ അഡ്വ. എന്‍.വി രാമകൃഷ്ണന്റെ ആകസ്മിക മരണം കാരണം ദു:ഖത്തിലായ ഉദുമയിലെ സി.പി.എം പ്രവര്‍ത്തകരില്‍ ഞെട്ടലുളവാക്കിയിരിക്കുകയാണ് തിരുവോണ ദിനത്തില്‍ നടന്ന ബാലകൃഷ്ണന്റെ കൊലപാതകം
വര്‍ഷങ്ങളായി സി.പി.എം, കോണ്‍ഗ്രസ്, ലീഗ് സംഘര്‍ഷം നിലനില്‍ക്കുന്ന സ്ഥമാണ് ഉദുമയും പരിസര പ്രദേശങ്ങളും. അതുകൊണ്ടു തന്നെ ബാലകൃഷ്ണന്റെ കൊലയ്ക്ക് പിന്നില്‍ ലീഗ് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് സി.പി.എം നേതാക്കളായ സി.എച്ച് കുഞ്ഞമ്പുവും, കെ.വി കുഞ്ഞിരാമനും പറഞ്ഞു.
ഇപ്പോള്‍ മരിച്ച ബാലകൃഷ്ണന്റെ സഹോദരന്‍ ബാലചന്ദ്രനെ ഒരു വര്‍ഷം മുമ്പ് കോണ്‍ഗ്രസ് ലീഗ് പ്രവര്‍ത്തകര്‍ ഗുരുതരമായി വെട്ടിപ്പരിക്കേല്‍പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ബാലകൃഷ്ണനും കുത്തേറ്റ് മരിച്ചതെന്നാണ് സി.പി.എം നേതാക്കള്‍ പറയുന്നത്.
ഭരണത്തിന്റെ തണലില്‍ പോലീസിന്റെ മൗനസമ്മതത്തോടെ ഉദുമയുടെ പലഭാഗത്തും സി.പി.എം പ്രവര്‍ത്തകര്‍ക്ക് നേരെയും പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെയും വ്യാപകമായ അക്രമങ്ങള്‍ അഴിച്ചു വിടുകയാണെന്നും നേതാക്കള്‍ ആരോപിച്ചു.
അതിനിടെ മാങ്ങാടും പരിസരപ്രദേശങ്ങളിലും രാത്രി വൈകിയും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ചില വീടുകള്‍ക്കും, വ്യാപാരസ്ഥാപനങ്ങള്‍ക്കും, വാഹനങ്ങള്‍ക്കും നേരെയും അക്രമമുണ്ടായി.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഉദുമ, മാങ്ങാട്, ആര്യടുക്കം, ബാര, പാലക്കുന്ന് തുടങ്ങിയ പ്രദേശങ്ങളില്‍ വന്‍ പോലീസ് സംഘത്തെ വിന്യസിച്ചു. വാഹന പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.
കണ്ണൂരില്‍ നിന്നും മറ്റും കൂടുതല്‍ പോലീസിനെ കാസര്‍കോട്ടെത്തിച്ചിട്ടുണ്ട്. കാസര്‍കോട് ജില്ലയില്‍ സി.പി.എം ആഭിമുഖ്യത്തില്‍ എല്‍.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനാല്‍ ശക്തമായ സുരക്ഷാ സന്നാഹവും ഒരുക്കിയിട്ടുണ്ട്. അക്രമങ്ങള്‍ ഉണ്ടായാല്‍ അടിച്ചമര്‍ത്താന്‍ ഉന്നതങ്ങളില്‍ നിന്നും പോലീസിന് നിര്‍ദേശം ലഭിച്ചിട്ടുണ്ട്.
ബാലകൃഷ്ണന്റെ മൃതദേഹം വിദഗ്ധ പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
സി.പി.എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട വിവരമറിഞ്ഞ് ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്‍, ഏരിയാ സെക്രട്ടറിയും മുന്‍ എം.എല്‍.എയുമായ കെ.വി കുഞ്ഞിരാമന്‍, മുന്‍ എം.എല്‍.എ അഡ്വ. സി.എച്ച് കുഞ്ഞമ്പു തുടങ്ങി നിരവധി നേതാക്കളും പ്രവര്‍ത്തകരും ആശുപത്രിയിലെത്തിയിരുന്നു. കാസര്‍കോട് എസ്.പി തോംസണ്‍ ജോസ്, ഡി.വൈ.എസ്.പി മോഹന ചന്ദ്രന്‍ നായര്‍ തുടങ്ങി ഉന്നത പോലീസ് ഉദ്യോഗസ്ഥരും ആശുപത്രിയിലെത്തിയിരുന്നു.
മാങ്ങാട് സി.പി.എം പ്രവര്‍ത്തകന്‍ കുത്തേററ് മരിച്ചു ; ചൊവ്വാഴ്ച ജില്ലയില്‍ ഹര്‍ത്താല്‍
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment