തൃശ്ശൂര്‍: ചത്ത കുതിര എന്ന് നെഹ്‌റു വിശേഷിപ്പിച്ച മുസ്‌ലീംലീഗ് പടക്കുതിരയായി ഉമ്മന്‍ചാണ്ടിക്കു മുകളില്‍ വന്നുനിന്നതോടെ അദ്ദേഹത്തിന് സഹകരിക്കേണ്ട ഗതികേടാണുണ്ടായിരിക്കുന്നതെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തൃശ്ശൂര്‍ ശ്രീനാരായണ ക്ലബ്ബിന്റെ ഓണാഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വോട്ടുബാങ്കായ ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി പണം വാരിയെറിയുന്നു. കേരളരാഷ്ട്രീയം ഇവര്‍ക്ക് അടിയറവു പറഞ്ഞിരിക്കുന്നു. മാധ്യമങ്ങളടക്കം സംഘടിത ന്യൂനപക്ഷങ്ങളുടെ പിറകെയാണ്. ആദര്‍ശരാഷ്ട്രീയമല്ല, അവസരവാദരാഷ്ട്രീയമാണ് ഇന്നുള്ളത്. ജാതി ഒരു സത്യമാണ്. ജന്മംകൊണ്ടാണ് അത് തീരുമാനിക്കപ്പെടുന്നത്. ജാതിവിവേചനം വളര്‍ത്തിയത് രാഷ്ട്രീയക്കാരാണ്. അങ്ങനെയല്ലെങ്കില്‍ പാലായില്‍ ഈഴവനെയും മലപ്പുറത്ത് ക്രിസ്ത്യാനിയെയും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നിര്‍ത്താത്തത് എന്തുകൊണ്ടാണ്. പാര്‍ലമെന്ററി മോഹവും കച്ചവടതാത്പര്യങ്ങളും അതിലുപരിയായി ഭയവും ഇല്ലാത്തതിനാലാണ് തനിക്ക് ഇതൊക്കെ പറയാനാവുന്നത്. ഈഴവര്‍ക്ക് രാഷ്ട്രീയസംരക്ഷകര്‍ ഇല്ല. കാലത്തിനും അവസരങ്ങള്‍ക്കുമൊത്ത് പുതിയ മുദ്രാവാക്യങ്ങളുമായി മുന്നോട്ടു പോകാന്‍ സമുദായത്തിന് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ക്ലബ്ബ് പ്രസിഡന്റ് അഡ്വ. രഘുനാഥ് കഴുങ്കില്‍ അദ്ധ്യക്ഷനായി, വൈസ് പ്രസിഡന്റുമാരായ പി.വി. ഷാജി, കെ.വി. സത്യന്‍, സെക്രട്ടറി കെ.കെ. സഞ്ജയന്‍, ട്രഷറര്‍ അഡ്വ. കെ.എസ്. സിദ്ധാര്‍ഥന്‍, കാര്‍ഷികസര്‍വകലാശാലാ വൈസ്ചാന്‍സലര്‍ ഡോ. രാജേന്ദ്രന്‍, കെ.വി. സദാനന്ദന്‍, പ്രീതി നടേശന്‍, അഡ്വ. കെ.ബി. ഹരിദാസ്, പി.എന്‍. ഉണ്ണിരാജ്, അഡ്വ. സംഗീത വിശ്വനാഥന്‍, പവിത്രന്‍, രാജേന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment