കാസര്‍കോട്: ജില്ലയുടെ പലഭാഗങ്ങളിലായി ഞായറാഴ്ച നടന്ന മോട്ടോര്‍വാഹന വകുപ്പിന്റെ പരിശോധനയില്‍ ഹെല്‍മെറ്റ് ധരിക്കാതെ വാഹനമോടിച്ച 59പേരുടെ ലൈസന്‍സ് സസ്‌പെന്‍ഡുചെയ്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
ആകെ 73 ഹെല്‍മെറ്റ് കേസുകള്‍ പിടിച്ചതില്‍ 14പേര്‍ക്ക് ലൈസന്‍സ് ഉണ്ടായിരുന്നില്ല. 97 വാഹനങ്ങള്‍ പരിശോധിച്ചതില്‍നിന്ന് 19,400 രൂപയാണ് പിഴയീടാക്കിയത്.
ഹെല്‍മെറ്റ് ധരിക്കാതെ വാഹനമോടിച്ചവരുടെ ലൈസന്‍സ് ഒരുമാസത്തേക്കാണ് സസ്‌പെന്‍ഡുചെയ്തത്. ഇവരുടെ ശിക്ഷാവിവരങ്ങള്‍ മോട്ടോര്‍വാഹന വകുപ്പിന്റെ സോഫ്റ്റ്‌വെയറില്‍ ചേര്‍ക്കും. തുടര്‍ന്നും പിടിക്കപ്പെടുകയാണെങ്കില്‍ ഇവരുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള നടപടിയുണ്ടാകുമെന്ന് ആര്‍.ടി.ഒ. പി.പി.എല്‍ദോ പറഞ്ഞു.

ലൈസന്‍സില്ലാതെ വാഹനമോടിച്ച 14പേരില്‍നിന്ന് 1900 രൂപ വീതം പിഴയീടാക്കും. പണമടയ്ക്കാനില്ലാതിരുന്നവരുടെ ആര്‍.സി. ബുക്ക് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.
സീറ്റ്‌ബെല്‍റ്റ് ഇടാതിരുന്നതിന് ആറു കേസുകളും ഓവര്‍ലോഡിന് ഒരു കേസും നമ്പര്‍പ്ലേറ്റ് വ്യക്തമായി പ്രദര്‍ശിപ്പിക്കാത്തതിന് മൂന്നു കേസും കൂളിങ് ഫിലിം ഒട്ടിച്ചതിന് രണ്ടു കേസും എടുത്തിട്ടുണ്ട്. അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിന് അഞ്ചു കേസുകളും ഇരുചക്രവാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് രണ്ടു കേസുകളും രജിസ്റ്റര്‍ചെയ്തു. നിര്‍ത്താതെ പോയ മൂന്നു ബൈക്കുകളെ പിന്തുടര്‍ന്നാണ് പിടികൂടിയത്.
ഹെല്‍മെറ്റ് ധരിക്കാതെ വാഹനമോടിച്ചവരുടെ 28 ഇരുചക്രവാഹനങ്ങളും സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കാത്ത ഒരു ടിപ്പര്‍ലോറിയും ലോഡ് പൂര്‍ണമായും മൂടാതെ കൊണ്ടുപോയ രണ്ടു ടിപ്പര്‍ ലോറികളും അമിതവേഗത്തില്‍ പോയ ഒരു ടിപ്പറും പിടിച്ചു.
ജോയിന്റ് ആര്‍.ടി.ഒ. കെ.ബാലകൃഷ്ണന്‍, എം.വി.ഐ. റെജി കുര്യാക്കോസ്, എ.എം.വി.ഐ.മാരായ സജിത്ത്, ശ്രീനിവാസന്‍ തുടങ്ങിയവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment