കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം വീട്ടുകാരും പള്ളിക്കമ്മിറ്റിയും ചേര്‍ന്ന് നടത്തിയതായി പരാതി. കഴിഞ്ഞ വെള്ളിയാഴ്ച കോഴിക്കോട് നൈനാംവളപ്പില്‍ താമസിക്കുന്ന 16 വയസ്സുകാരിയുടെ വിവാഹമാണ് വീട്ടുകാരുടെ അറിവോടെ നടന്നത്.
ശൈശവ വിവാഹത്തെക്കുറിച്ച് പോലീസിനെയും ജുവനൈല്‍ജസ്റ്റിസ് ബോര്‍ഡിനെയും വിവരമറിയിച്ചിട്ടും തടഞ്ഞില്ലെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. പ്രദേശത്ത് നിരവധി ശൈശവ വിവാഹങ്ങള്‍ നടക്കുന്നുണ്ടെന്ന് ചൈല്‍ഡ് ഡെവലപ്‌മെന്റ് ഓഫീസര്‍വെളിപ്പെടുത്തിയിട്ടുണ്ട്.
വിവാഹം നിയമവിരുദ്ധമാണെന്ന് കാണിച്ച് പ്രദേശത്തെ ചൈല്‍ഡ് ഡെവലപ്‌മെന്റ് ഓഫീസര്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി നോട്ടീസ് നല്‍കി. ജുവനൈല്‍ജസ്റ്റിസ് ബോര്‍ഡിനെയും ചെമ്മങ്ങാട് പോലീസിനെയും ഇവര്‍ വിവരമറിയിച്ചിട്ടുണ്ട്. എന്നാല്‍ വിവാഹം തടയാന്‍ ഒരു നടപടിയുമുണ്ടായില്ല.
പരസ്യ ചടങ്ങുകള്‍ ഒഴിവാക്കി വൈകീട്ടാണ് പെണ്‍കുട്ടിയുടെ വിവാഹം നടത്തിയത്. സ്ഥലത്തെ പള്ളിക്കമ്മിറ്റിയുടെ കാര്‍മ്മികത്വത്തിലായിരുന്നു വിവാഹം. നൈനാംവളപ്പ് ഉള്‍പ്പെടെയുള്ള പിന്നാക്ക പ്രദേശങ്ങളില്‍നിരവധി ശൈശവ വിവാഹങ്ങള്‍നടക്കുന്നുണ്ടെന്നും ഭൂരിപക്ഷവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലെന്നും ചൈല്‍ഡ് ഡെവലപ്‌മെന്റ് ഓഫീസര്‍ വെളിപ്പെടുത്തി.
അതേസമയം, വിവാഹം നടന്നിട്ടില്ലെന്നും വളയിടല്‍ മാത്രമാണ് നടന്നതെന്നുമാണ് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ വിശദീകരണം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kpzhikkode, Child Marriage, Police

No comments:
Post a Comment